ETV Bharat / bharat

ജാമ്യം ലഭിച്ചത് ഭാര്യയ്ക്ക് വിട്ടയച്ചത് ഭർത്താവിനെ: ഒടുവില്‍ തിരുത്തി ജയില്‍ അധികൃതർ

പവിത്രയെ മോചിപ്പിക്കാൻ ജാമ്യം അനുവദിച്ച വിധി പകർപ്പ് ലഭിച്ചെങ്കിലും ജയിൽ ഉദ്യോഗസ്ഥർ രഞ്ജിത്ത് കുമാറിന് ജാമ്യം അനുവദിച്ച് വിട്ടയക്കുകയായിരുന്നു.

സേലം  salem  ഏതപ്പൂർ
ഭാര്യയ്ക്ക് ലഭിച്ച ജാമ്യത്തിൽ ഭർത്താവിനെ ജയിൽ മോചിതനാക്കി ജയിൽ അധികൃതർ
author img

By

Published : Jul 26, 2020, 5:23 PM IST

സേലം(തമിഴ്നാട്): കൊലപാതക കേസില്‍ ഭാര്യയ്ക്ക് ലഭിച്ച ജാമ്യത്തില്‍ ഭർത്താവിനെ വിട്ടയച്ച ജയില്‍ ഉദ്യോഗസ്ഥർ കുടുങ്ങി. സേലം ജില്ലയിലെ ഏതപ്പൂർ ഗ്രാമത്തില്‍ കെ സദാശിവം എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ദമ്പതികളായ രഞ്ജിത് കുമാറും പവിത്രയെയും സുഹൃത്ത് വിജയകുമാറും അറസ്റ്റിലായത്.

മൂവരും സേലം സെൻട്രൽ ജയിലിലിരിക്കെ പവിത്ര ജൂലൈ 23 ന് മദ്രാസ് ഹൈക്കോടതിയിൽ ജാമ്യത്തിന് അപേക്ഷ നൽകി. തുടർന്ന് കോടതി പവിത്രക്ക് ജാമ്യം അനുവദിച്ചു. പവിത്രയെ മോചിപ്പിക്കാൻ ജാമ്യം അനുവദിച്ച വിധി പകർപ്പ് ലഭിച്ചെങ്കിലും ജയിൽ ഉദ്യോഗസ്ഥർ രഞ്ജിത്ത് കുമാറിന് ജാമ്യം അനുവദിച്ച് വിട്ടയക്കുകയായിരുന്നു.

ജാമ്യം ലഭിച്ചിട്ടും പവിത്ര എന്തുകൊണ്ടാണ് ജാമ്യത്തിലിറങ്ങാത്തത് എന്നറിയാൻ ബന്ധുക്കൾ വെള്ളിയാഴ്ച ജയിലിലെത്തിയിരുന്നു. അപ്പോഴാണ് ഉദ്യോഗസ്ഥർക്ക് വിഡ്ഢിത്തം മനസിലാക്കുന്നത്. ഇതേതുടർന്ന് ഉദ്യോഗസ്ഥർ ഏതപ്പൂരിലെത്തി പോയി രഞ്ജിത്ത് കുമാറിനെ ജയിലിലേക്ക് തിരികെ കൊണ്ടുവരുകയും സേലം വനിതാ ജയിലിൽ നിന്ന് പവിത്രയെ ജാമ്യത്തിൽ വിടുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.