ഷിംല: യമുനാ നദിയിലെ ജലം വില്‍ക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ മന്ത്രിസഭ ഒപ്പുവച്ചതെന്ന് സര്‍ക്കാരിന്‍റെ ഔദ്യോഗിക വക്‌താവ് അറിയിച്ചു.
പ്രതിവര്‍ഷം 21 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം ആര്‍ക്കാണ് വെള്ളം വില്‍ക്കുന്നതെന്നോ, കരാറില്‍ ഒപ്പുവച്ച രണ്ടാം കക്ഷി ആരാണെന്നോ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.
മുഖ്യമന്ത്രി ജയ് റാം ഥാക്കൂറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനത്തെ തെജെവാല ഇടനാഴിയിലെ ഒഴുകുന്ന യമുന നദിയിലെ വെള്ളം വില്‍ക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച ധാരണാപത്രത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയായും ഔദ്യോഗിക വക്‌താവ് അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലുള്ള 3,636 ഒഴിവുകള്‍ നികത്താനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.