കൊവിഡ് കാന്‍സര്‍ രോഗികളെ എങ്ങനെ ബാധിക്കുന്നു?
കാന്‍സര്‍ രോഗികളില്‍ കൊവിഡ് ബാധിക്കാനുള്ള അപകട സാധ്യത വളരെ വലുതാണെന്ന് ബസവതരകന്‍ ഇന്‍ഡോ അമേരിക്കന്‍ കാന്‍സര്‍ ആശുപത്രിയിലെ ഡോക്‌ടര്‍ സെന്തില്‍ രാജപ്പ പറയുന്നു. സാധാരണ ജങ്ങള്‍ക്കിടയില്‍ കൊവിഡ്-19 മൂലമുള്ള മരണ നിരക്ക് 2 മുതല്‍ 3 ശതമാനമാണെങ്കില്‍ കാന്‍സര്‍ രോഗികള്‍ക്കിടയില്‍ അത് 20 ശതമാനം ആണെന്ന് അദ്ദേഹം പറയുന്നു. ആദ്ദേഹവുമായി ഈനാട് നടത്തിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്.
കാന്‍സര്‍ രോഗികളില്‍ കൊവിഡ്-19-ൻ്റെ ഫലം എന്തായിരിക്കും?
മിക്ക കാന്‍സര്‍ രോഗികളും 60 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. അതുകൊണ്ട് അവര്‍ക്കെല്ലാം പ്രമേഹവും അതി രക്തസമ്മര്‍ദ്ദവും പോലുള്ള മറ്റ് സങ്കീര്‍ണ്ണതകളും സാധാരണമായി കണ്ട് വരാറുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് രോഗ പ്രതിരോധ ശേഷിയും കുറവായിരിക്കും. മാത്രമല്ല, കീമോ, റേഡിയേഷന്‍ ചികിത്സകളെല്ലാം രോഗ പ്രതിരോധ ശേഷിയെ ഒന്നു കൂടി ഇല്ലാതാക്കുകയും ചെയ്യും. അണുബാധ ഉണ്ടാകുവാന്‍ ഏറെ സാധ്യതയുള്ള ഇത്തരം ആളുകള്‍ക്ക് കൊവിഡ്-19 തീര്‍ച്ചയായും മാരകമായിരിക്കും. കാന്‍സര്‍ രോഗികള്‍ക്ക് ഈ വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ വലുതാണ്. ഈ രോഗം ബാധിച്ചാലാവട്ടെ അവര്‍ക്ക് വെൻ്റിലേറ്ററിൻ്റെ പിന്തുണ അനിവാര്യവുമാണ്. കാന്‍സര്‍ രോഗികളില്‍ മരണ നിരക്കും വളരെ അധികം കൂടുതലാണ്.
കാന്‍സര്‍ അല്ലെങ്കില്‍തന്നെ മാരകമായാണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍ ഈ മഹാമാരിയുടെ കാലത്ത് കാന്‍സര്‍ രോഗികള്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയാണോ വേണ്ടത്?
കാന്‍സര്‍ രോഗികളെ നിശ്ചിത ഇടവേളകളില്‍ നിര്‍ബന്ധമായും ചികിത്സിക്കേണ്ടതാണ്. എന്നിരുന്നാലും ചില കാര്യങ്ങള്‍ കണക്കിലെടുക്കാതിരിക്കാന്‍ കഴിയുകയില്ല. ചില രോഗികള്‍ക്ക് 100 ശതമാനം രോഗ മുക്തിക്ക് സാധ്യതയുണ്ട്. ഇങ്ങനെ ഉറപ്പായും രോഗം മാറാനിടയാക്കുന്ന ചികിത്സാ സന്ദര്‍ഭങ്ങള്‍ മാറ്റി വെക്കുന്നത് ജീവനു തന്നെ അപകടമാണ്. ഉദാഹരണത്തിന് സ്തനാര്‍ബുദം നേരത്തെ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാം. ചില കേസുകളില്‍ ഞങ്ങള്‍ ചികിത്സ തുടര്‍ന്നാലും രോഗം വിട്ടു മാറാന്‍ മടിക്കും. അത്തരം രോഗികളില്‍ ചികിത്സ എന്നത് രോഗിയുടെ ജീവിത കാലം നീട്ടാന്‍ ഉപകരിക്കും എന്ന് മാത്രം. അത്തരം രോഗികളില്‍ ചികിത്സാ സമ്പ്രദായത്തില്‍ ചില്ലറ മാറ്റങ്ങള്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
അവരുടെ ശസ്ത്രക്രിയകള്‍ മാറ്റി വെക്കുവാന്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. സാധാരണയായി പലപ്പോഴും ആദ്യം നടത്തുന്നത് ചികിത്സകളായിരിക്കും. അതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയും കീമോ തെറാപ്പിയും ചെയ്യുക. നിലവിലുള്ള സ്ഥിതി വിശേഷത്തില്‍ കീമോ, റേഡിയോ തെറാപ്പികള്‍ ഞങ്ങള്‍ ആദ്യം ചെയ്യുന്നു. വളരെ കുറച്ച് പേര്‍ക്കു മാത്രമേ ആശുപത്രി വാസവും ഐ വി ചികിത്സയും ആവശ്യമായി വരുന്നുള്ളൂ. അവര്‍ക്ക് ഞങ്ങള്‍ വായയിലൂടെ കഴിക്കുവാനുള്ള മരുന്നുകള്‍ നല്‍കുന്നു. ചില മരുന്നുകള്‍ രോഗ പ്രതിരോധ ശേഷിയെ അടിച്ചമര്‍ത്തും എന്ന് ഞങ്ങള്‍ കരുതുന്നതിനാല്‍ അവയുടെ ശക്തി ഞങ്ങള്‍ കുറക്കും. കണ്‍സള്‍ട്ടേഷനുവേണ്ടി നേരത്തെ ബുക്കു ചെയ്തിട്ടുള്ള രോഗികളോട് ഏതാനും ആഴ്‌ചകള്‍ കൂടി കാത്തിരിക്കുവാന്‍ ഞങ്ങള്‍ ഉപദേശിക്കുന്നു. അടിയന്തിര ഘട്ടമല്ലെങ്കില്‍ പറ്റാവുന്നിടത്തോളം ശസ്ത്രക്രിയകള്‍ ഞങ്ങള്‍ മാറ്റി വെക്കുന്നു. ഇത്തരം വഴികളിലൂടെ രോഗികളുടെ എണ്ണം പരമാവധി കുറക്കുന്നതിന് ഞങ്ങള്‍ ശ്രമിക്കുന്നു.
ടെലി മെഡിസിന്‍ ഉപകാരപ്രദമാണോ?
തീര്‍ച്ചയായും. ടെലി മെഡിസിന്‍ കഴിയുന്നത്ര ഉപയോഗിച്ച് വരികയാണ് ഞങ്ങള്‍. വാട്‌സ്ആപ്പിലൂടെ രോഗികളെ വീഡിയോ കോള്‍ ചെയ്ത് അവര്‍ക്ക് ഞങ്ങള്‍ അനുയോജ്യമായ ഉപദേശങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ പുറത്തിറങ്ങുക എന്നത് നിങ്ങളുടേയും നിങ്ങളെ പരിചരിക്കുന്നവരുടേയും ജീവന്‍ ഒരുപോലെ അപകടത്തിലാക്കുന്നതിനു തുല്യമാണെന്ന് ഞാന്‍ കാന്‍സര്‍ രോഗികളോട് ഉപദേശിക്കുന്നു. കടുത്ത ലക്ഷണങ്ങള്‍ ഉള്ള കാന്‍സര്‍ രോഗികള്‍ മാത്രമേ നേരിട്ട് ആശുപത്രികളിലേക്ക് ഓടിയെത്തേണ്ടതുള്ളൂ.
കാന്‍സര്‍ രോഗികള്‍ പ്രത്യേകമായി എന്തെങ്കിലും മുന്‍ കരുതലുകള്‍ എടുക്കേണ്ടതിൻ്റെ ആവശ്യമുണ്ടോ?
മറ്റെല്ലാ ആളുകളും എടുക്കുന്ന പോലുള്ള മുന്‍ കരുതലുകള്‍ അവരും നിര്‍ബന്ധമായും പാലിക്കണം. അവര്‍ പോഷകാഹാരങ്ങള്‍ കഴിക്കണം. കൊവിഡ്-19-ൻ്റ് അപകട സാധ്യതയില്‍ നിന്നും കാൻസർ രോഗികളെ ഒന്നു കൂടി അകറ്റി നിര്‍ത്തുന്നതിനായി അവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം കുടുംബാംഗങ്ങളും അവരെ പരിചരിക്കുന്നവരും.