ETV Bharat / bharat

ചന്ദ്രബാബു നായിഡുവിന്‍റേയും മകന്‍റേയും വീട്ടുതടങ്കല്‍ നീട്ടി

ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് 24 മണിക്കൂര്‍ കൂടി വീട്ടുതടങ്കല്‍ നീട്ടാന്‍ പൊലീസ് തീരുമാനിച്ചത്

ചന്ദ്രബാബു നായിഡു
author img

By

Published : Sep 12, 2019, 4:58 AM IST

അമരാവതി: ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്‍റേയും മകന്‍ നരാ ലോകേഷിന്‍റേയും വീട്ടുതടങ്കല്‍ 24 മണിക്കൂര്‍ കൂടി നീട്ടി. ക്രമസമാധാന പ്രശ്നം മുന്‍ നിര്‍ത്തിയാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ചന്ദ്രബാബു നായിഡുവിന്‍റെ വീടിന് മുന്നില്‍ വന്‍ പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. വീടിന്‍റെ ഗേറ്റ് കയറുകൊണ്ട് കെട്ടുകയും മറ്റ് ഗേറ്റുകള്‍ പൂട്ടുകയും ചെയ്തിട്ടുണ്ട്. പല്‍നാട് മേഖലയില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിജിപി ഗൗതം സവാങ് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി പ്രസ്താവന നടത്തി.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ ഗുണ്ടൂരില്‍ ടിഡിപി റാലി നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരേയും പൊലീസ് വീട്ടുതടങ്കലിലാക്കുന്നത്. ഗുണ്ടൂരില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം തങ്ങളുടെ എട്ടോളം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ടിഡിപിയുടെ ആരോപണം.

Intro:Body:

ചന്ദ്രബാബു നായിഡുവിന്‍റേയും മകന്‍റേയും വീട്ടുതടങ്കല്‍ നീട്ടി

ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് 24 മണിക്കൂര്‍ കൂടി വീട്ടുതടങ്കല്‍ നീട്ടാന്‍ പൊലീസ് തീരുമാനം

ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്‍റേയും മകന്‍ നരാ ലോകേഷിന്‍റേയും  വീട്ടുതടങ്കല്‍ 24 മണിക്കൂര്‍ കൂടി നീട്ടി. ക്രമസമാധാന പ്രശ്നം മുന്‍ നിര്‍ത്തിയാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ചന്ദ്രബാബു നായിഡുവിന്‍റെ വീടിന് മുന്നില്‍ വന്‍ പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. വീടിന്‍റെ ഗേറ്റ് കയറുകൊണ്ട് കെട്ടുകയും മറ്റ് ഗേറ്റുകള്‍ പൂട്ടുകയും ചെയ്തിട്ടുണ്ട്. പല്‍ നാട് മേഖലയില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിജിപി ഗൗതം സവാങ് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി പ്രസ്താവന നടത്തി.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ ഗുണ്ടൂരില്‍ ടിഡിപി റാലി നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരേയും പൊലീസ് വീട്ടുതടങ്കലിലാക്കുന്നത്. ഗുണ്ടൂരില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.