ETV Bharat / bharat

ആഭ്യന്തര തീവ്രവാദം വളരുന്നു; തീവ്രവാദികൾക്ക് സുരക്ഷിത സ്വർഗമായി പാകിസ്ഥാൻ - തീവ്രവാദ സംഘടന

30000-40000 തീവ്രവാദികൾ പാകിസ്ഥാനിൽ ഉണ്ടെന്ന് കഴിഞ്ഞ വർഷം ഇമ്രാൻ ഖാൻ സർക്കാർ അംഗീകരിച്ചിരുന്നു. ജമ്മു കശ്മീരിലും മറ്റ് സംസ്ഥാനങ്ങളിലും തീവ്രവാദം വളർത്താൻ സാധ്യമായ എല്ലാ വഴികളും പാകിസ്ഥാൻ വർഷങ്ങളായി ശ്രമം നടത്തുന്നുണ്ട്.

Terrorism  Pakistan  Terrorism in Pakistan  Hafiz Saeed  Masood Azar  Jamaat-ud-Dawa  Lashkar-e-Toiba  Jaish-e-Mohammed  Pakistan safe heaven for terror groups  തീവ്രവാദ സംഘടന  പാകിസ്ഥാൻ
ആഭ്യന്തര തീവ്രവാദം
author img

By

Published : Aug 27, 2020, 4:30 PM IST

ഹൈദരാബാദ്: ലോകജനതയ്ക്ക് അറിയാമെങ്കിലും ഇല്ലെങ്കിലും, പാകിസ്ഥാൻ എന്ന രാജ്യം തീവ്രവാദ ഗ്രൂപ്പുകളുടെ സുരക്ഷിത സ്വർഗമായി തുടരുന്നു എന്നത് വാസ്തവം ആണ്. സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് നയങ്ങളും മാനദണ്ഡങ്ങളും രൂപകൽപ്പന ചെയ്യുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്‍റെ(എഫ്എടിഎഫ്) കടുത്ത ഉപരോധം ഒഴിവാക്കാൻ പാകിസ്ഥാൻ അടുത്തിടെ തീവ്രവാദ സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തി കൊണ്ട് രണ്ട് ലിസ്റ്റുകൾ പുറത്തിറക്കിയിരുന്നു.പട്ടികയിൽ 88 നിരോധിത തീവ്രവാദ സംഘടനകളുടെയും അവരുടെ നേതാക്കളുടെയും വിശദാംശങ്ങൾ ഉൾപ്പെടുന്നു. 1993ലെ ബോംബെ സ്‌ഫോടനത്തിന്‍റെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിന്‍റെ പേരും ഇതിൽ ഉൾപ്പെടുന്നു. പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ, ദാവൂദിന്‍റെയും മറ്റ് ഭീകരരുടെയും സ്വത്തുക്കൾ സർക്കാർ പിടിച്ചെടുത്തു. എന്നാൽ പാകിസ്ഥാന്‍റെ സംരക്ഷണ വലയം ഇവർക്ക് ചുറ്റും ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്‍റെ ചാര പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിൽ പാകിസ്ഥാൻ 88 പുതിയ ഭീകരരെ നിരോധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി (യുഎൻ‌എസ്‌സി) പുറത്തിറക്കിയ പുതിയ പ്രസ്താവനയിൽ പറയുന്നു. 2001ൽ പാരീസിൽ നടന്ന ജി 7 ഉച്ചകോടിയിലാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. 30000-40000 തീവ്രവാദികൾ പാകിസ്ഥാനിൽ ഉണ്ടെന്ന് കഴിഞ്ഞ വർഷം ഇമ്രാൻ ഖാൻ സർക്കാർ അംഗീകരിച്ചിരുന്നു.

ജമ്മു കശ്മീരിലും മറ്റ് സംസ്ഥാനങ്ങളിലും തീവ്രവാദം വളർത്താൻ സാധ്യമായ എല്ലാ വഴികളും പാകിസ്ഥാൻ വർഷങ്ങളായി ശ്രമം നടത്തുന്നുണ്ട്. ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഒരു ഭീകരാക്രമണവും പാകിസ്ഥാന്‍ ആസൂത്രണം ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.