ETV Bharat / bharat

സ്‌ത്രീസുരക്ഷയ്‌ക്കായി ഡല്‍ഹിയിലെ ബസുകളില്‍ ഹോം ഗാര്‍ഡ്

വിരമിച്ച ഹോം ഗാര്‍ഡുകളില്‍ നിന്ന് ഇതിനായി 5,500 പേരെ തെരഞ്ഞെടുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഹോം ഗാർഡായി സേവനമനുഷ്ഠിച്ചവര്‍ക്കായിരിക്കും നിയമനത്തില്‍ പ്രഥമ പരിഗണന നൽകുക

സ്‌ത്രീസുരക്ഷയ്‌ക്കായി ഡല്‍ഹിയിലെ ബസുകളില്‍ ഹോം ഗാര്‍ഡ്
author img

By

Published : Sep 28, 2019, 6:29 AM IST

ന്യൂഡൽഹി: സ്‌ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ബസുകളില്‍ പ്രത്യേക സുരക്ഷാ ജീവനക്കാരെ നിയോഗിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വിരമിച്ച ഹോം ഗാര്‍ഡുകളില്‍ നിന്ന് ഇതിനായി 5,500 പേരെ തെരഞ്ഞെടുക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു.
വിരമിച്ച ഹോം ഗാര്‍ഡുകളുമായി നടത്തിയ ചര്‍ച്ചയ്‌ക്കിടെയാണ് കെജ്‌രിവാളിന്‍റെ പ്രഖ്യാപനം. സുരക്ഷാ ജിവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ദീപാവലിക്ക് മുമ്പ് പൂർത്തിയാകും. അതിനുശേഷം ശേഷം ബസുകളില്‍ സ്‌ത്രീകളെ സുരക്ഷിതരാക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി വിരമിച്ച ഹോം ഗാര്‍ഡുകളോട് പറഞ്ഞു.
കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഹോം ഗാർഡായി സേവനമനുഷ്ഠിച്ചവര്‍ക്കായിരിക്കും നിയമനത്തില്‍ പ്രഥമ പരിഗണന നൽകുക. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെജ്‌രിവാളിന്‍റെ ജനപ്രിയ പ്രഖ്യാപനങ്ങള്‍

Intro:Body:

women safety in delhi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.