ഷിംല: ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 44 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,482 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 1,649 സജീവ കേസുകളാണ് ഉള്ളത്. 4,742 പേര്‍ കൊവിഡ് മുക്തരായതായും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 കേസുകളാണ് ഇന്ത്യയില്‍ പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു. 38,53,407 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 1043 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 67,376 ആയി.