ഹിമാചല്‍പ്രദേശ്: ഹിമാചല്‍പ്രദേശിലെ കുളു ജില്ലയില്‍ മയക്കുമരുന്ന് സംഘത്തെ പിടികൂടി. 31 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ 12 നേപ്പാള്‍ സ്വദേശികളും അഞ്ച് വനിതകളും ഉള്‍പ്പെടുന്നതായാണ് റിപ്പോർട്ട്. കുളു ജില്ലയിലെ പാര്‍വതി മലനിരകള്‍ക്ക് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയതെന്ന് കുളു എസ്.പി ഗൗരവ് സിങ് പറഞ്ഞു. 29 പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റലിയാവരില്‍ നിന്ന് മൂന്ന് കിലോയോളം കഞ്ചാവും പിടികൂടി.
ഇതിനിടെ മണാലിയിലെ ബൈപ്പാസ് റോഡില്‍ നിന്ന് 914 ഗ്രാം കഞ്ചാവുമായി മറ്റൊരാളെ പൊലീസ് പിടികൂടി. കുളു സ്വദേശി സുനില്‍ താക്കൂറാണ് അറസ്റ്റിലായത്. സമാന കേസില്‍ മൂന്നുപേരെ കഴിഞ്ഞയാഴ്‌ചയും അറസ്റ്റ് ചെയ്‌തിരുന്നു.