ETV Bharat / bharat

അന്തരീക്ഷ മലിനീകരണം രൂക്ഷം: ഇന്ത്യ ' അനാരോഗ്യ മേഖല 'യാകുന്നു - environmental issue

ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ, അണുബാധ, അർബുദം തുടങ്ങിയ മഹാരോഗങ്ങൾ, മലിനമാക്കപ്പെട്ട വായു ശ്വസിക്കുന്നതിലൂടെ  ബാധിക്കാൻ ഇടവരുന്നു. സത്യപാല്‍ മേനോൻ തയ്യാറാക്കിയ ലേഖനം

അന്തരീക്ഷ മലിനീകരണം രൂക്ഷം: ഇന്ത്യ 'അനാരോഗ്യ മേഖല'യാകുന്നു
author img

By

Published : Nov 20, 2019, 4:49 PM IST

സത്യപാൽ മേനോൻ
വായുമലിനീകരണത്തിന്‍റെ ദുരിതങ്ങൾ ദിനംപ്രതി അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും. ലോകാരോഗ്യ സംഘടന കണക്കാക്കിയിട്ടുള്ള പരിധിക്കും ആറോ ഏഴോ മടങ്ങ് കൂടുതൽ മലിനമാണ് നമ്മുടെ അന്തരീക്ഷം. രണ്ട് സ്രോതസ്സുകളിൽ നിന്നാണ് ഇത്തരത്തിൽ വായുവിലേക്ക് മാലിന്യങ്ങൾ എത്തിച്ചേരുന്നത്. ഖരഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെ അന്തരീക്ഷ വായുവിൽ കലരുന്ന മാലിന്യം, പൊടി, കരി, രാസപദാർത്ഥങ്ങൾ എന്നിവയുടെ ഖര-ദ്രാവക അവസ്ഥകളിലുള്ള മാലിന്യങ്ങൾ, വ്യവസായ ശാലകൾ, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകൾ, തൊഴിൽ ശാലകൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ നിന്നുയരുന്ന പുകയും പൊടിയും, കാർഷിക മാലിന്യങ്ങളും മറ്റു ഖരമാലിന്യങ്ങളും കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്ന മാലിന്യങ്ങൾ എന്നിവയാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമായി പറയുന്നത്.

പർട്ടിക്കുലേറ്റ് മാറ്റർ (പി.എം) എന്നറിയപ്പെടുന്ന അന്തരീക്ഷത്തിലെ ഈ മാലിന്യങ്ങളെ കണികകളുടെ വലിപ്പവും വ്യാസവും അനുസരിച്ച് 2.5 നും 10 നും ഇടയിലായി തരം തിരിച്ചിരിക്കുന്നു. 2.5 മൈക്രോണിന് താഴെയുള്ള മാലിന്യങ്ങളെ പി.എം 2.5 എന്നും 10 മൈക്രോണിൽ താഴെയുള്ളവയെ പി.എം 10 എന്നുമാണ് തരം തിരിച്ചിരിക്കുന്നത്. മാരകമായ പി.എം 2.5 മലിനീകരണ കണികകൾ പുറംതള്ളുന്നതിൽ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വർഷം, 72.5 യുജി/ എം 3 ( ഒരു ക്യുബിക് മീറ്റർ വായുവിൽ അടങ്ങിയ മൈക്രോഗ്രാം) ആയിരുന്നു വാർഷിക ശരാശരി. ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ളത് 10 യുജി/എം3 ആണെന്നിരിക്കെയാണ് ഇത്. അന്തരീക്ഷ മലിനീകരണത്തിന്‍റെ കാര്യത്തിൽ ബംഗ്ളാദേശാണ് ഒന്നാമത്. 97.1. പാകിസ്ഥാൻ രണ്ടാമതും- 74.3. വായു നിലവാര സൂചിക പ്രകാരം, 55.5 ക്കും 150.4 നും ഇടയിലുള്ള മലിനീകരണത്തെ അനാരോഗ്യകരമായാണ് കണക്കാക്കുന്നത്. ഈ മേഖലയിൽ കഴിയുന്നവർക്ക് ഹൃദയസംബന്ധമായും ശ്വാസകോശ സംബന്ധമായുമുള്ള അസുഖങ്ങൾക്ക് സാധ്യത ഏറെയാണ്. അങ്ങനെ നോക്കുമ്പോൾ, ഇന്ത്യയിൽ പലയിടങ്ങളിലും പിഎം 2.5 കണക്കാക്കുമ്പോൾ 72നും 135 നും ഇടയിലാണെന്നു കാണാം. ഈ മേഖലകൾ അനാരോഗ്യ മേഖലകളുടെ പട്ടികയിൽ പെടുന്നു.
മലിനീകരണം ഒഴിവാക്കാൻ ചട്ടങ്ങൾ കൊണ്ടുവരണം. വായു മലിനീകരണത്തിന്‍റെ ഉറവിടങ്ങളിൽ കർശന പരിശോധനകൾ ഉറപ്പു വരുത്തണം. മലിനീകരണ നിയന്ത്രണ ബോർഡ്, അന്തരീക്ഷവും വായുവിന്‍റെ നിലവാരവും മെച്ചപ്പെടുത്താൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പുതിയ പുതിയ ആശയങ്ങൾ കണ്ടെത്തി നടപ്പാക്കണം. മേൽപ്പറഞ്ഞ മേഖലകളിൽ നിലവിൽ ധാരാളം അപര്യാപ്തതകളുണ്ട്. ഭേദപ്പെട്ട അവസ്ഥയിലേക്ക് തിരിച്ചെത്താൻ കഴിയാത്ത വിധം രാജ്യത്തെ സാഹചര്യങ്ങൾ വഷളായിട്ടുണ്ട് എന്നത് ആശങ്കാജനകമാണ്.
ഇന്ത്യയുടെ അനാരോഗ്യകരമായ ഈ അവസ്ഥയെ സാധൂകരിക്കുന്ന നിരവധി കണക്കുകൾ നമുക്കു മുമ്പിലുണ്ട്. ലോകത്തെ ഏറ്റവും മലിനമാക്കപ്പെട്ട 50 നഗരങ്ങളിൽ ഇരുപത്തിയഞ്ചും ഇന്ത്യയിലാണ്. 2018ലെ കണക്കു പ്രകാരം ഇതിൽ ഒന്നാമത് ഗുരുഗ്രാമാണ്, തൊട്ടു പിന്നിൽ ഗാസിയാബാദും. സാധാരണ തോതിൽ നിന്ന് 20 മടങ്ങ് അധികമാണ് ഗുരുഗ്രാമിലെ മലിനീകരണം. രാജ്യ തലസ്ഥാനമായ ഡൽഹി പതിനൊന്നാം സ്ഥാനത്തുണ്ട്, 113.5 യുജി / എം3 ആണ് ഇവിടത്തെ മലിനീകരണ നിരക്ക്. ഗുരുതര മലിനീകരണത്തിൽ നിന്ന് അതീവ ഗുരുതരാവസ്ഥയിലേക്ക് ഇന്ത്യയിലെ അന്തരീക്ഷം ഈ വർഷം എത്തിക്കഴിഞ്ഞു എന്ന റിപ്പോർട്ട്, ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന നമ്മുടെ അന്തരീക്ഷത്തിന്‍റെ നേർചിത്രം നൽകുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക് ആന്‍റ് ഇവാല്യുവേഷൻ, ഹെൽത്ത് ഇഫക്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ എന്ന പ്രത്യേക റിപ്പോർട്ടിൽ, വായു മലിനീകരണം ആരോഗ്യത്തെയും ആയുസ്സിനേയും എത്രമാത്രം ഗുരുതരമായാണ് ബാധിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അംഗവൈകല്യത്തിനും മരണത്തിനും വരെ കാരണമാകുന്ന അഞ്ച് പ്രധാന ഘടകങ്ങളിൽ വായു മലിനീകരണവും സ്ഥാനം പിടിച്ചിട്ടുണ്ട്. പോഷകാഹാരക്കുറവ്, മദ്യ ഉപയോഗം, കായികാദ്ധ്വാനമില്ലായ്മ തുടങ്ങിയ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന മരണങ്ങളേക്കാൾ കൂടുതൽ ജീവഹാനി സംഭവിക്കുന്നത് അന്തരീക്ഷ മലിനീകരണം മൂലമാണെന്ന് റിപ്പോർട്ട് പറയുന്നു.
മലേറിയ മൂലമോ റോഡ് അപകടങ്ങൾ മൂലമോ സംഭവിക്കുന്ന മരണങ്ങളേക്കാൾ കൂടുതലാണ്, വായു മലിനീകരണം മൂലമുണ്ടാകുന്ന മരണ സംഖ്യ. പി എം 2.5 ശ്വാസകോശത്തിൽ ആഴ്ന്നിറങ്ങി ശ്വാസകോശ പ്രവർത്തനങ്ങൾ താറുമാറാക്കുന്നു. അതിസൂക്ഷ്മ കണികകൾ ആയതിനാൽ ഇവക്ക് ശ്വാസകോശ സ്തരത്തിൽ പ്രവേശിക്കാൻ കഴിയും. ഹൃദ്രോഗങ്ങൾ, ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ, അണുബാധ, അർബുദം തുടങ്ങിയ മഹാരോഗങ്ങൾ, മലിനമാക്കപ്പെട്ട വായു ശ്വസിക്കുന്നതിലൂടെ ബാധിക്കാൻ ഇടവരുന്നു. മനുഷ്യനെ മരണത്തിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളിൽ അഞ്ചാം സ്ഥാനമാണ് വായു മലിനീകരണത്തിനുള്ളത്. 2017ൽ 4.9 മില്യൺ ആളുകൾ ദുഷിച്ച വായു ശ്വസിച്ചതിലൂടെ മരിവെന്നാണ് ആഗോളതലത്തിലെ കണക്ക്.
ഇന്ത്യയിൽ, പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ അസുഖങ്ങൾ ഉണ്ടാകുന്നതിന്‍റെ കാരണം വായുമലിനീകരണമാണ്. 2017ൽ മാത്രം രാജ്യത്ത് ഒരു മില്ല്യൺ ആളുകൾ വായുമലിനീകരണം മൂലം മരിച്ചു. ഖരഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന മലിനീകരണം ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. മലിനീകരണം കുറയ്ക്കാൻ വേണ്ട നടപടികൾ ഒന്നും തന്നെ ഫലം കാണുന്നില്ലെന്നു മാത്രമല്ല, മലിനീകരണ നിരക്ക് നാൾക്കുനാൾ വർദ്ധിച്ചു വരികയുമാണ്. ഡൽഹിയിലെ നിലവിലെ അവസ്ഥ തന്നെ ഉദാഹരണം. കാറ്റലിറ്റിക് കൺവെർട്ടറുകളും സിഎൻജിയും വാഹനങ്ങളിൽ ഘടിപ്പിച്ചു എങ്കിലും ഗുരുതര അനാരോഗ്യത്തിലേക്ക് അന്തരീക്ഷം മാറി. പഴയ മോഡൽ വാഹനങ്ങൾ പുറംതള്ളുന്ന ദുഷിച്ച പുകയാണ് ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണത്തിനു ഹേതുവാകുന്ന മറ്റൊരു പ്രധാന ഘടകം.
നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് രാജ്യത്തെ മിക്ക വ്യവസായ ശാലകളുടെയും പ്രവർത്തനം. അധികച്ചെലവാണെന്ന് കണക്കാക്കി, വ്യവസായശാലകളിൽ വായുമലിനീകരണം കുറയ്ക്കാനായുള്ള ഉപകരണങ്ങൾ സ്ഥാപിക്കാതെ വരുന്നത്. നമ്മുടെയും വരും തലമുറയുടേയും ശ്വസിക്കാനും ജീവിക്കാനുമുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നത്.
മാലിന്യ കണികകളുടെ അതിപ്രസരത്തെ കണ്ടില്ലെന്നു നടിച്ച് മുന്നോട്ടു പോകണോ അതോ വായുമലിനീകരണം കുറച്ചുകൊണ്ടു വരാനുള്ള ഫലപ്രദമായ നടപടികൾ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യമാണ് ഈ അവസരത്തിൽ ഉയരുന്നത്. മലിനീകരണം കുറച്ചു കൊണ്ടു വരാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്, കൃത്യമായ മേൽനോട്ടം നടത്തി, പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മലിനീകരണ ഉറവിടങ്ങളിൽ അവശ്യ ഉപകരണങ്ങൾ സ്ഥാപിക്കുകയും മലിനീകരണം കുറയ്ക്കാൻ വേണ്ട നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുകയും വേണം. നിരന്തരമായ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ വായുമലിനീകരണം കുറച്ചുകൊണ്ടുവരാൻ സാധിക്കൂ. പ്രകൃതിയെ മലിനമാക്കുന്നത് ഇതേരീതിയിൽ തുടർന്നാൽ, മലിനീകരണം മൂലമുണ്ടാകുന്ന വ്യാധികൾ ബാധിച്ച് ശ്വാസം മുട്ടി പിടയുന്ന അവസ്ഥയിലേക്ക് അധികം വൈകാതെ തന്നെ നമ്മൾ എത്തിച്ചേരും. ഈ തിരിച്ചറിവു മുൻനിർത്തിയുള്ള പ്രവർത്തനാങ്ങളാവണം ഇനി നമ്മൾ സ്വീകരിക്കേണ്ടത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.