ETV Bharat / bharat

തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

author img

By

Published : Oct 16, 2020, 2:46 PM IST

ഒക്‌ടോബർ 19 ന് കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനോട് ചേർന്നും ന്യൂനമർദ്ദം ഉണ്ടാകാൻ സാധ്യതയുണ്ട്.

heavy rainfal  indian meteorological department  tamil nadu  തമിഴ്‌നാട്  കാലാവസ്ഥാ വകുപ്പ്  കനത്ത മഴ
നാളെ തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ സേലം, തിരുവണ്ണാമല, ധർമ്മപുരി, തിരുപ്പട്ടൂർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ഈമാസം 19ന് കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനോട് ചേർന്നും ന്യൂനമർദ്ദം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ മധ്യ ബംഗാൾ ഉൾക്കടലിൽ കൂടുതൽ പ്രഭാവം ഉണ്ടാക്കി പടിഞ്ഞാറ് നീങ്ങി ആന്ധ്രയിലേക്ക് എത്താനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി 11:30 ന് തെക്കൻ തമിഴ്‌നാട് തീരത്ത് കൊളച്ചൽ മുതൽ ധനുഷ്കോടി വരെ 2.2 മുതൽ 3.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.