മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ തിവാരി അണക്കെട്ട് തകർന്ന് എട്ട് മരണം. 16 പേരെ കാണാനില്ല. 12 വീടുകൾ ഒലിച്ചുപോയി. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ദുരന്ത നിവാരണ സേന മേഖലയില്‍ രക്ഷാ പ്രവർത്തനവും തെരച്ചിലും തുടരുകയാണ്.
പ്രളയസമാനമായ അന്തരീക്ഷമാണ് രത്നഗിരിയില്‍. ഇന്നലെ രാത്രി 10 മണിക്കാണ് അണക്കെട്ട് തകരുന്നത്. ഇതോടെ സമീപത്തെ ഏഴ് ഗ്രാമങ്ങളിലേക്ക് വെള്ളം ഒലിച്ചുകയറുകയായിരുന്നു. കൂടുതല്‍ ആളുകൾ കുത്തൊഴുക്കില്‍ പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഴയാണ് രത്നഗിരിയിലും മുംബൈയിലും. ഇതോടെ മുംബൈ നഗരവും പരിസര പ്രദേശങ്ങളും പൂർണമായും വെള്ളക്കെട്ടിലാണ്.