ന്യൂഡല്‍ഹി: തമിഴ്‌നാട്, ലക്ഷദീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ വകുപ്പ്. കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആറ് ജില്ലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ അതാത് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.
കാരക്കൽ, കേരളം, മാഹി എന്നിവിടങ്ങളിലും ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മത്സത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. അറബിക്കടലില്‍ രൂപപ്പെട്ട ക്യാര്‍ ചുഴലിക്കാറ്റ് മൂന്ന് ദിവസത്തിനുള്ളില്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞ് തെക്കന്‍ ഒമാന്‍ തീരങ്ങളില്‍ നിന്ന് ഏദന്‍ ഉള്‍ക്കടലിലേക്ക് നീങ്ങാനും സാധ്യത ഉള്ളതായി കേന്ദ്രം അറിയിച്ചു. ഒക്‌ടോബര്‍ 30, 31 തീയതികളില്‍ ചുഴലിക്കാറ്റ് കടുത്ത സൈക്ലോണിക്ക് കൊടുങ്കാറ്റായി രൂപപ്പെടാനും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ ജഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.