ETV Bharat / bharat

കർഷക പ്രക്ഷോഭം; പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നിയന്ത്രണം - പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

അഖിലേന്ത്യാ സംഘടനയായ യുണൈറ്റഡ് ഫാർമേഴ്‌സ് ഫ്രണ്ടിന്‍റെ ഭാഗമായ 33 സംഘടനകളിലെ കർഷകരാണ് നവംബർ 26 മുതൽ ദേശീയ തലസ്ഥാനത്ത് നടക്കുന്ന അനിശ്ചിതകാല പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.

farmers protest ambala  ambala news  police force deployed in Moda Mandi  Heavy police force deployed Ambala Cantonment  Punjab-Haryana border  farm bills  Delhi Chalo' agitation  farmers protest against farm laws  Hundreds of protesting farmers gather along Punjab-Haryana border  കർഷക പ്രക്ഷോഭം  പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി  പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നിയന്ത്രണങ്ങൾ
കർഷക പ്രക്ഷോഭം
author img

By

Published : Nov 25, 2020, 12:27 PM IST

ഛണ്ഡീഖഡ്: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ നിന്നുള്ള നൂറുകണക്കിന് കർഷകർ അന്തർസംസ്ഥാന അതിർത്തികളിൽ പ്രതിഷേധിച്ചു. 'ദില്ലി ചലോ' എന്ന പ്രതിഷേധ പരിപാടിയിൽ ജനങ്ങൾ ഒത്തുകൂടുന്നത് തടയാൻ ഹരിയാനയിൽ സിആർ‌പി‌സിയിലെ സെക്ഷൻ 144 ചുമത്തി. പൊലീസിന്‍റെ കണക്കനുസരിച്ച് നവംബർ 26 മുതൽ പഞ്ചാബിൽ നിന്ന് 2,00,000 കർഷകരാണ് ദില്ലി ചാലോ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഡൽഹിയിലേക്ക് പോകുന്നത്.

"പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ല" എന്ന മുദ്രാവാക്യമുയർത്തിയാണ് കർഷകർ പ്രതിഷേധിക്കുന്നത്. അഖിലേന്ത്യ സംഘടനയായ യുണൈറ്റഡ് ഫാർമേഴ്‌സ് ഫ്രണ്ടിന്‍റെ ഭാഗമായ 33 സംഘടനകളിലെ കർഷകരാണ് നവംബർ 26 മുതൽ ദേശീയ തലസ്ഥാനത്ത് നടക്കുന്ന അനിശ്ചിതകാല പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്ക് അനുമതി നിഷേധിച്ചാൽ എല്ലാ റോഡുകളും തടയുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

അതേസമയം, ക്രമസമാധാനം ഉറപ്പാക്കാൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ നിർദേശപ്രകാരം സംസ്ഥാന അതിർത്തിയിൽ പലയിടത്തും റോഡ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ നൂറോളം കർഷക നേതാക്കളെ പൊലീസ് പ്രിവന്‍റീവ് കസ്റ്റഡിയിൽ എടുത്തിരുന്നു. സിവിൽ, പൊലീസ് ഭരണകൂടം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങൾ തടയുന്നതിന് ശരിയായ ക്രമസമാധാന പാലനം നടത്തുക, ട്രാഫിക്കിന്‍റെയും പൊതുഗതാഗത സംവിധാനങ്ങളുടെയും പ്രവർത്തനം സുഗമമാക്കുക, പൊതു സമാധാനവും ഉറപ്പാക്കുക എന്നിവയാണ് ഈ ക്രമീകരണങ്ങളുടെ പ്രാഥമിക ലക്ഷ്യം.

അംബാലയിലെ മോഡാ മണ്ഡിയിൽ ആറ് ജില്ലകളിൽ നിന്നുള്ള കർഷകർ പ്രതിഷേധത്തിൽ

ഭാരതീയ കിസാൻ യൂണിയന്‍റെ ബാനറിൽ ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ പ്രതിഷേധിക്കുന്നു. ഹരിയാനയിലെ അംബാല, പഞ്ചകുള, യമുനാനഗർ, കൈതാൽ, കർണാൽ, കുരുക്ഷേത്ര ജില്ലകളിൽ നിന്നുള്ള കർഷകർ അംബാല കന്റോൺമെന്റിൽ സ്ഥിതിചെയ്യുന്ന മോഡാ മണ്ഡിയിൽ ഒത്തുകൂടി ഡൽഹിയിലേക്ക് മാർച്ച് നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.