ETV Bharat / bharat

കൊവിഡ് 19; പുതിയ ക്ലിനിക്കൽ മാനേജ്‌മെന്‍റ് പ്രോട്ടോക്കോള്‍ പുറത്തിറക്കി

ആന്‍റിവൈറൽ മരുന്നായ റെംഡെസിവൈറിന്‍റെ അളവിലാണ് മാറ്റം വരുത്തിയത്

antiviral drug Health Ministry remdesivir dosage Revised remdesivir dosage COVID-19 covid-19 പുതിയ ക്ലിനിക്കൽ മാനേജുമെന്റ് പ്രോട്ടോക്കോൾ ആൻറിവൈറൽ കൊവിഡ് രോഗി റെംഡെസിവൈറിന്റെ
കൊവിഡ് 19 ; പുതിയ ക്ലിനിക്കൽ മാനേജുമെന്റ് പ്രോട്ടോക്കോൾ പുറത്തിറക്കി
author img

By

Published : Jul 4, 2020, 10:32 AM IST

ന്യൂഡൽഹി: കൊവിഡ് രോഗികൾക്ക് നൽകുന്ന മരുന്നിന്‍റെ അളവ് ആരോഗ്യ മന്ത്രാലയം പുതുക്കി. പുതിയ ക്ലിനിക്കൽ മാനേജ്‌മെന്‍റ് പ്രോട്ടോക്കോളാണ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. ആന്‍റിവൈറൽ മരുന്നായ റെംഡെസിവൈറിന്‍റെ അളവിലാണ് മാറ്റം വരുത്തിയത്. ചികിത്സാ കാലയളവിൽ നൽകിയിരുന്ന മരുന്നിൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഓക്സിജൻ പിന്തുണയുള്ള രോഗികൾക്ക് അടിയന്തര മരുന്നായി റിമെഡെസിവൈര്‍ നൽകും. ഗർഭിണിയായ അല്ലെങ്കിൽ മുലയൂട്ടുന്ന അമ്മക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും മരുന്ന് നൽകാനാവില്ല. കഠിനമായ വൃക്കസംബന്ധമായ രോഗമുള്ളവർക്കും കരൾ എൻസൈമുകളുള്ള രോഗിക്കും മരുന്ന് ശുപാർശ ചെയ്യുന്നില്ല.

ഏറ്റവും പുതിയ പ്രോട്ടോക്കോളിൽ റിമെഡെസിവൈറിന്‍റെ അളവ് ആദ്യ ദിവസം 200 മില്ലിഗ്രാം IV, തുടർന്ന് 100 മില്ലിഗ്രാം IV 4 ദിവസത്തേക്ക് (ആകെ 5 ദിവസം) എന്നിങ്ങനെയാണ്. ജൂൺ 13ന് പുറപ്പെടുവിച്ച ക്ലിനിക്കൽ പ്രോട്ടോക്കോളിൽ രോഗിക്ക് ഒന്നാം ദിവസം 200 മില്ലിഗ്രാം IV നൽകണമെന്നും 100 മില്ലിഗ്രാം IV പ്രതിദിനം 5 ദിവസത്തേക്ക് നൽകണമെന്നും അതായത് മൊത്തം 6 ദിവസം നൽകണമെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ രോഗികളിൽ റെംഡെസിവിർ, കൺവാലസെന്‍റ് പ്ലാസ്മ, ടോസിലിസുമാബ്, ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്സിക്യു) എന്നീ മരുന്നുകളുടെ ഉപയോഗവും മന്ത്രാലയം വിവരിച്ചിട്ടുണ്ട്. നേരത്തേ മലേറിയ വിരുദ്ധ മരുന്നായ എച്ച്സിക്യു ശുപാർശ ചെയ്തിരുന്നു. മാത്രമല്ല കഠിന രോഗികളിൽ ഇത് ഒഴിവാക്കുകയും വേണം. എന്നിരുന്നാലും ആരോഗ്യനിലയിൽ തൃപ്തിയുള്ള രോഗികൾക്ക് ടോസിലിസുമാബ് മരുന്നിന്‍റെ ഉപയോഗം ഒരു ഓഫ്-ലേബൽ ആപ്ലിക്കേഷനായി പരിഗണിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.