ന്യൂഡൽഹി: ഹൈദരാബാദിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടതിൽ കൃത്യമായ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ പത്ത് ലക്ഷം രൂപവരെ പിഴ അടക്കേണ്ടി വരുമെന്ന് ദില്ലി ഹൈക്കോടതി. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മാധ്യമ സ്ഥാപനങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുമെതിരെ നടപടിയെടുക്കാണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
തങ്ങൾ ഇത് ആവർത്തിക്കില്ലെന്ന് വ്യക്തമാക്കുന്ന തരത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനും അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.