ETV Bharat / bharat

കോയമ്പേടിലെ മൊത്ത വിതരണ ഭക്ഷ്യധാന്യ കടകള്‍ തുറക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് നല്‍കി

കോയമ്പേട് മാര്‍ക്കറ്റ് മാനേജ്‌മെന്‍റ് പാനല്‍ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കാണ് ജസ്റ്റിസ് എം ദുരൈസ്വാമി നോട്ടീസയച്ചത്

High Court  Koyambedu market  Madras High Court  Metropolitan Development Authority  foodgrain shops in Chennai  കോയമ്പേടിലെ മൊത്ത വിതരണ ഭക്ഷ്യധാന്യ കടകള്‍ തുറക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് നല്‍കി  കോയമ്പേട് മാര്‍ക്കറ്റ്  കൊവിഡ് 19
കോയമ്പേടിലെ മൊത്ത വിതരണ ഭക്ഷ്യധാന്യ കടകള്‍ തുറക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് നല്‍കി
author img

By

Published : May 13, 2020, 8:30 PM IST

ചെന്നൈ: കോയമ്പേട് മാര്‍ക്കറ്റിലെ മൊത്ത വിതരണ ഭക്ഷ്യധാന്യ കടകള്‍ തുറക്കണമെന്ന ഹര്‍ജിയില്‍ നോട്ടീസ് നല്‍കി മദ്രാസ് ഹൈക്കോടതി. കൊവിഡ് വ്യാപകമായതിനെത്തുടര്‍ന്ന് കോയമ്പേട് മാര്‍ക്കറ്റ് അടച്ചിരുന്നു. കോയമ്പേട് മാര്‍ക്കറ്റ് മാനേജ്‌മെന്‍റ് പാനല്‍ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കാണ് ജസ്റ്റിസ് എം ദുരൈസ്വാമി നോട്ടീസയച്ചത്. കോയമ്പേട് ഫുഡ് ഗ്രെയിന്‍ ട്രേഡേര്‍സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്‍റ് എസ് ചന്ദ്രസേനനാണ് ഹര്‍ജി സമര്‍പ്പിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹര്‍ജി പരിഗണിച്ചത്. ചെന്നൈ മെട്രോപൊളിറ്റന്‍ വികസന അതോറിറ്റി സെക്രട്ടറി, പ്രത്യേക നോഡല്‍ ഓഫീസര്‍, ദുരന്തനിവാരണ ലഘൂകരണ സ്പെഷ്യല്‍ നോഡല്‍ ഓഫീസര്‍, പൊലീസ് കമ്മീഷണര്‍ എന്നിവരോട് വിഷയത്തില്‍ പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്. മെയ്‌ 26 ന് ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും.

കോയമ്പേട് മാര്‍ക്കറ്റ് അടച്ചതോടെ സമാനമായി മറ്റൊരു പച്ചക്കറി മാര്‍ക്കറ്റ് തിരുമഴിസായില്‍ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ വിറ്റഴിക്കാനായ് മറ്റൊരു രീതിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിക്കാരന്‍ പറയുന്നു. ഭക്ഷ്യധാന്യങ്ങളുടെ വിപണി പ്രവര്‍ത്തിക്കുന്നിടത്ത് ചില്ലറ വ്യാപാരികള്‍ മാത്രമേ വരാറുള്ളുവെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ച് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.