ETV Bharat / bharat

നാഗാലാൻഡിൽ പത്ത് ദിവസത്തിനകം രണ്ട് കൊവിഡ് ടെസ്റ്റിങ് ലാബുകൾ

നാഗാലാൻഡിൽ നിലവിൽ കൊവിഡ് 19 ടെസ്റ്റിങ് ലാബുകൾ ഇല്ല. ഈ സാഹചര്യത്തിൽ പത്ത് ദിവസത്തിനകം ലാബുകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

COVID-19 testing labs  Nagaland government  Gauhati High Court  testing labs in ten days  hc to nagaland government  നാഗാലാൻഡ്  ഹൈക്കോടതി  കൊവിഡ് 19 ടെസ്റ്റിംഗ് ലാബുകൾ  പത്ത് ദിവസത്തിനകം രണ്ട് കൊവിഡ് 19 ടെസ്റ്റിംഗ് ലാബുകൾ
നാഗാലാൻഡിൽ പത്ത് ദിവസത്തിനകം രണ്ട് കൊവിഡ് 19 ടെസ്റ്റിംഗ് ലാബുകൾ
author img

By

Published : Apr 29, 2020, 5:24 PM IST

കൊഹിമ: നാഗാലാൻഡിൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ രണ്ട് കൊവിഡ് 19 ടെസ്റ്റിങ് ലാബുകൾ സ്ഥാപിക്കണമെന്ന് ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ്. പത്ത് ദിവസത്തിനുള്ളിൽ രണ്ട് ലാബുകളും പ്രവർത്തനക്ഷമമാകണമെന്നും ഭാവിയിൽ ഇത്തരത്തിൽ കൂടുതൽ ലാബുകൾ സ്ഥാപിക്കണമെന്നും ജസ്റ്റിസ് സോങ്‌ഗുപ്‌ചുംഗ് സെർട്ടോ, ജസ്റ്റിസ് എസ് ഹുകാറ്റോ സ്വു എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. കൊഹിമ നിവാസിയായ കിക്രുഖോനു സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

നാഗാലാൻഡിൽ നിലവിൽ കൊവിഡ് 19 ടെസ്റ്റിങ് ലാബുകൾ ഇല്ല. അയൽ സംസ്ഥാനങ്ങളായ അസമിലേക്കും മണിപ്പൂരിലേക്കുമാണ് സാമ്പിളുകൾ പരിശോധനക്കായി അയക്കുന്നത്. ചൊവ്വാഴ്ച വരെ 639 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 620 സാമ്പിളുകളുടെ ഫലം ലഭിച്ചു. ഇവയെല്ലാം കൊവിഡ് നെഗറ്റീവ് ആയിരുന്നു. 19 സാമ്പിളുകളുടെ പരിശോധനാഫലം കൂടി ലഭിക്കേണ്ടതുണ്ട്.

നാഗാലാൻഡിൽ ഇതുവരെ ഒരു കൊവിഡ് 19 കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നാഗാലാൻഡിലെ ദിമാപൂർ സ്വദേശിയായ ഒരാൾ അസമിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.