ഛത്തീസ്‌ഗഡ്: പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. ഹരിയാന സ്വദേശിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പോക്‌സോ നിയമപ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഇരുപത്തൊമ്പതുകാരിയായ യുവതിയെ പതിനാലുകാരന്‍വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി സെപ്‌തംബര്‍ 13ന് പല്‍വാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. താന്‍ ഗര്‍ഭിണിയായതോടെ പതിനാലുകാരന്‍ വാക്ക് മാറ്റിയെന്നും യുവതി പരാതിയില്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ കേസ് കോടതിയിലെത്തിയതോടെ വാദി പ്രതിയായി. കുട്ടിയെ യുവതി പീഡിപ്പിച്ചെന്നാരോപിച്ച് കോടതി കേസ് എടുക്കുകയും പതിനാലുകാരനെ വെറുതെ വിടുകയും ചെയ്‌തു.