ചണ്ഡീഗഢ്: കാർഷിക പ്രതിഷേധത്തിൽ സംസ്ഥാന സർക്കാർ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രിക്ക് നിർദേശം നൽകി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡ. സംസ്ഥാന സർക്കാർ കർഷകർക്കെതിരെയുള്ള സംഘർഷങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും നിലവിലെ സാഹചര്യം ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാറിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'കിസാൻ മഹാപഞ്ചായത്ത്' പരിപാടി കർഷകർ തടയാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ഹൂഡ രംഗത്തെത്തിയത്. കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി നവംബർ 26 മുതൽ തലസ്ഥാനത്തെ അതിർത്തി പ്രദേശങ്ങളിൽ കർഷകർ സമര രംഗത്തുണ്ട്.
കൂടുതൽ വായിക്കാൻ: കിസാൻ മഹാപഞ്ചായത്ത് വേദിയിൽ സംഘർഷം; കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു