ചണ്ഡീഗഢ്: ഹരിയാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,871 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 28 രോഗികളാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,456 ആയി ഉയർന്നു. സംസ്ഥാനത്ത് നിലവിൽ 17,744 സജീവ കേസുകളാണുള്ളത്.
ഇതുവരെ ഹരിയാനയിൽ റിപ്പോർട്ട് ചെയ്‌ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,35,997 ആണ്. സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക് 91.44 ശതമാനമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു