ചർക്കി ദാദ്രി(ഹരിയാന) : ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . അതേസമയം കർതാർപൂർ സാഹിബ് ഗുരുദ്വാരയുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന കർതാർപൂർ കോറിഡോർ പദ്ധതിയിൽ സന്തോഷമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
70 വർഷമായി ഹരിയാനയിലെ കൃഷിക്കാരുടെ വെള്ളം പാകിസ്ഥാനിലേക്ക് ഒഴുകുകയാണ്. ഇത് തടഞ്ഞ് കർഷകരുടെ വീടുകളിലേക്ക് വെള്ളമെത്തിക്കും. വെള്ളത്തിന്‍റെ അവകാശികള്‍ ഹരിയാനയിലെയും രാജസ്ഥാനിലെയും കർഷകരാണ്. മുന്‍ സർക്കാരുകള്‍ ഇതിനുവേണ്ട നടപടി എടുത്തില്ല എന്നും മോദി പരാമർശിച്ചു. ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 21ന് നടക്കാനിരിക്കെയാണ് നരേന്ദ്ര മോദിയുടെ ഈ പ്രഖ്യാപനം.