ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാമിർപൂരിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് പഴകിയ ഭക്ഷണം നൽകിയതായി ആരോപണം. ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്ത ഭക്ഷ്യവസ്‌തുക്കൾ പഴകിയതായിരുന്നെന്നും മറ്റ് മാർഗമില്ലാത്തതിനാൽ ദുരിതബാധിതർ കഴിച്ചെന്നും ആരോപണം.
വെള്ളപ്പൊക്ക ദുരിതബാധിതർക്ക് ഭക്ഷണവും മരുന്നും പാർപ്പിടവും ഹാമിർപൂരിലെ ഒരു കോളജിലാണ് ജില്ലാ ഭരണകൂടം ഏർപ്പെടാക്കിയത്.എന്നാൽ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ് ആരോപണം നിഷേധിച്ചു. ആരോപണം തെളിയിക്കാനും ആവശ്യപ്പെട്ടു. ബെത്വയിലും മറ്റ് താഴ്ന്ന പ്രദേശങ്ങളിലും എട്ട് മുതൽ പത്ത് അടി വരെയാണ് വെള്ളം കയറിയിട്ടുള്ളത്.കൂടാതെ മൂന്ന് മീറ്ററോളം ഉയരത്തിലാണ് ബെത്വയും യമുനയും ഒഴുകിക്കൊണ്ടിരിക്കുന്നത്. അണക്കെട്ടുകൾക്കൂടി തുറന്ന് വിട്ടാൽ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാകാനിടയുണ്ട്.