ബെംഗളൂരു: കൊവിഡ് പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിച്ച് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്. ഇടവേളക്കു ശേഷം ഏപ്രില്‍ 28 നാണ് കമ്പനി വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ക്കൊപ്പം ചില നൂതന ശ്രമങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഹാന്‍ഡ്‌സ് ഫ്രീ സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ അത്തരത്തിലുള്ള ഒരു സംരഭമാണ്. ഷിഫ്റ്റ് സമയങ്ങളില്‍ ക്രമീകരണം വരുത്തിയും ബയോമെട്രിക് ഹാജര്‍ സംവിധാനം പിന്‍വലിച്ചും കമ്പനിയില്‍ ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്‌താണ് ലോക്ക് ഡൗണിനിടെ കമ്പനിയുടെ പ്രവര്‍ത്തനം.
ജീവനക്കാര്‍ക്ക് മാസ്‌കും ഗ്ലൗസും വിതരണം ചെയ്‌തിട്ടുണ്ട്. തെര്‍മല്‍ സ്ക്രീനിങ്ങും ഹാന്‍ഡ് സാനിറ്റൈസറുകളുടെ ഉപയോഗവും നിർബന്ധമാക്കി. കമ്പനി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കിയതോടെ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കവും ഒരു പരിധി വരെ കുറക്കാന്‍ സാധിച്ചിട്ടുണ്ട്.