ജയ്‌പൂർ: തെറ്റായ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ. 2018 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഉന്നത നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായും എന്നാൽ താൻ അത് നിരസിക്കുകയായിരുന്നുവെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. വാഗ്ദാനം നിരസിക്കുകയും പകരം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് തനിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് വാഗ്ദാനം ചെയ്തതായി സിന്ധ്യ പരസ്യമായി സമ്മതിക്കുന്നത്. എംപി, ഉപമുഖ്യമന്ത്രി എന്നീ സ്ഥാനങ്ങള്‍ സിന്ധ്യക്ക് വാഗ്ദാനം ചെയ്തിരുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പറഞ്ഞിരുന്നു. അതേസമയം കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് വാഗ്‌ദാനം ചെയ്തിരുന്നുവെന്നും ഇത് തെറ്റയ വാഗ്ദാനം ആണെന്നും സിന്ധ്യ പറഞ്ഞു. തെറ്റായ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. സംസ്ഥാനത്ത് ഇപ്പോൾ കോൺഗ്രസിന് 89 എം.എൽ.എമാരുണ്ട്. ഭരണകക്ഷിയായ ബിജെപിക്ക് 107 എം.എൽ.എമാരുമുണ്ട്.