അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 650 കടന്നു. 78 കേസുകളാണ് ചൊവ്വാഴ്ച റിപ്പേര്‍ട്ട് ചെയ്തത്. മരണ സംഖ്യ 28 കടന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു. അഹമ്മദാബാദിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതത്. 53 പുതിയ കേസുകള്‍ ഉള്‍പ്പടെ 373പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. വഡോദരില്‍ 113 പേര്‍ക്ക് രോഗം ബാധിച്ചു. ചൊവ്വാഴ്ച രണ്ട് പേരാണ് മരിച്ചത്. ഭവന്‍ നഗറിലും വഡോദരിയിലുമാണ് മരണം.
50-58 വയസ് പ്രായമള്ളവരാണ് മരിച്ചത്. അഹമ്മദാബാദിലാണ് മരണം സഖ്യയും കൂടുതലുള്ളത്. 13 പേരാണ് ഇതുവരെ മരിച്ചത്. 563 രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 555 പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. 14 ജില്ലകളില്‍ നിന്നായി 1733 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചതെന്ന് ആരോഗ്യ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി പറഞ്ഞു. അഞ്ച് വയസുള്ള കുട്ടിയുള്‍പ്പെടയുള്ള ഒരു കുടുംബം ക്വാറന്‍റൈനിലാണ്. ഇവര്‍ സൂറത്തില്‍ മാര്‍ച്ച് 24ന് എത്തിയവരാണ്. ഇതുവരെ പരിശോധന നടത്തിയ സാമ്പിളുകളുടെ എണ്ണം 15984 കഴിഞ്ഞു. രോഗവ്യാപനത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിലാണ് ഗുജറാത്തിന്‍റെ സ്ഥാനമെന്നും അവര്‍ പറഞ്ഞു.
40 വയസുകാരി മുതല്‍ 14 മാസം പ്രായമായ കുഞ്ഞ് വരെ മരിച്ചവരില്‍ പെടുമെന്നും ജയന്തി രവി പറഞ്ഞു. സൂറത്ത് 42, രാജ്കോട്ട് 18, വഡോദര 113, ഗാന്ധിനഗർ 16, ഭാവ് നഗർ 26, കച്ച് 4, മെഹ്സാന 4, പഞ്ചമഹൽ, ബനസ്‌കന്ത, ദഹോദ്, ഗിർ സോംനാഥ് രണ്ട് വീതം, ഛോട്ടാ ഉഡെപൂർ അഞ്ച്, പോർബന്ദർ മൂന്ന്, പത്താൻ 14, ഭരൂച്ച് 11, ആനാഗ് 10, ആനന്ദ് 10. , മോർബി, സബർകന്തി എന്നിവ ഓരോന്നും വീതവും രോഗം സ്ഥിരീകരിച്ചു.