ETV Bharat / bharat

ഗുജറാത്തില്‍ സഹോദരിമാരെ പീഡിപ്പിച്ച തന്ത്രി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ നിയമ പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tantrik, two others held for raping two sisters  Tantrik  raping  two sisters  ഗുജറാത്തില്‍ സഹോദരിമാരെ പീഡിപ്പിച്ച തന്ത്രി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍  പീഡനം  തന്ത്രി
ഗുജറാത്തില്‍ സഹോദരിമാരെ പീഡിപ്പിച്ച തന്ത്രി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍
author img

By

Published : Nov 7, 2020, 5:23 PM IST

നവസാരി: തെക്കൻ ഗുജറാത്തിലെ നവസാരി ജില്ലയിൽ നിന്നുള്ള രണ്ട് സഹോദരിമാരെ ബലാത്സംഗം ചെയ്ത തന്ത്രിയും രണ്ട് കൂട്ടാളികളും അറസ്റ്റില്‍. ഇരകളുടെ പിതാവ് കഴിഞ്ഞ ആഴ്ച സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ മൂന്നിന് ഗാന്ധേവി പട്ടണത്തിൽ നിന്നുള്ള പോലീസ് വിഷ്ണു നായിക്കിനെയും സഹായികളെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

വ്യക്തിപരമായ ചില പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഇരകളുടെ പിതാവ് മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിലെ പ്രതിയുമായി ബന്ധപ്പെട്ടിരുന്നു. തന്‍റെ രണ്ട് പെൺമക്കളെ ബാധ ഒഴിപ്പിക്കാനായി ചില കര്‍മ്മങ്ങള്‍ ചെയ്യണമെന്നും അതിനായി അവരെ കൊണ്ടുവരാന്‍ പ്രതി ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. കര്‍മ്മങ്ങള്‍ക്കുള്ള ചെലവിനായി 50000 രൂപ പ്രതി ഈടാക്കിയെന്നും പിതാവ് പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും അയാളെയും രണ്ട് സഹായികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ നിയമ പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.