ഗാന്ധി നഗർ: സഞ്ചരിക്കുന്ന ബസിൽ വെച്ച് യാത്രികനെ സഹയാത്രികൻ കുത്തി കൊലപ്പെടുത്തി. ജംനഗർ സ്വദേശിയായ 40കാരൻ ഹിതേഷ് പാണ്ഡയാണ് കൊല്ലപ്പെട്ടത്. ജുനാഗഡിൽ നിന്ന് ജാംനഗറിലേക്ക് പോകുന്ന ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസിലാണ് സംഭവം നടന്നത്. ഹിതേഷിന്‍റെ മരുമകനും യാത്രയിൽ ഒപ്പമുണ്ടായിരുന്നു.
ഹിതേഷും കുറ്റകൃത്യം ചെയ്‌തയാളും അടുത്ത സീറ്റുകളിലായിരുന്നു ഇരുന്നിരുന്നത്. ഇരുവരും തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഹിതേഷിനെ കത്തികൊണ്ട് കൊലപ്പെടുത്തുകയുമായിരുന്നു. ഹിതേഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.തുടർന്ന് പ്രതിയെ കെട്ടിയിട്ട ശേഷം ബസിലെ മറ്റ് യാത്രക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലപാതത്തെ തുടർന്ന് ബസ് യാത്രികർ പ്രതിക്കെതിരെ അസഭ്യ വാക്കുകൾ പറയുന്ന വീഡിയോ വൈറലായി.