ഗാന്ധിനഗര്‍: കൊവിഡ് പശ്ചാത്തലത്തില്‍ കോടതി നോട്ടീസുകള്‍ വാട്‌സ്അപ്പ് വഴി നല്‍കാന്‍ അനുമതി നല്‍കി ഗുജറാത്ത് ഹൈക്കോടതി. കോടതിയിലേക്കുള്ള പരാതികളും സത്യവാങ് മൂലങ്ങളും ഇ ഫില്ലിങ്ങ് വഴി ഹൈക്കോടതി സ്വീകരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ കേസുകള്‍ ഇതുവരെ കേട്ടിരുന്നത്.
ഹേബിയസ് കോര്‍പ്പസ് കേസുകളില്‍ പോലും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി വാദം കേട്ടിരുന്നത്. ലേബര്‍ കോണ്‍ട്രാക്‌ടറായ ജയേഷ് ബവരവയ്‌ക്കെതിരെയുള്ള കേസിലാണ് നോട്ടീസ് നല്‍കാന്‍ കോടതി അനുമതി നല്‍കിയത്. ഇയാളുടെ ജാമ്യാപേക്ഷ കീഴ്‌ക്കോടതി നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് കോടതിയുടെ നോട്ടീസ് വാട്‌സ്അപ്പ് വഴി നല്‍കാന്‍ പ്രതിയുടെ അഭിഭാഷകന് ജസ്റ്റിസ് കൊഗജ് അനുമതി നല്‍കിയത്.