ഗാന്ധിനഗർ: പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്ക് ശിക്ഷയായി കൊവിഡ് കെയർ സെന്‍ററുകളിൽ നിർബന്ധിത സേവനം ചെയ്യിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് വിജ്ജാപനം പുറത്തിറക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നടപടി.
കൊവിഡ് വ്യാപനം തടയുന്നതിനായി നിരവധി പരിപാടികൾ ഗുജറാത്ത് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആർടി -പിസിആർ പരിശോധനാ നിരക്ക് 1500 രൂപയിൽ നിന്ന് 800 രൂപയായി കുറച്ചിരുന്നു.