ETV Bharat / bharat

ഹോട്ട്‌സ്‌പോട്ടുകളിൽ നിയന്ത്രണ പദ്ധതി ആവിഷ്‌കരിച്ച് ഗുജറാത്ത് സർക്കാർ

15 പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. കർമപദ്ധതി പ്രകാരം ലോക്ക് ഡൗണിന് ശേഷവും ഈ പ്രദേശങ്ങൾ പൂർണമായും അടച്ചിടുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു

Gujarat  COVID-19 hotspots  cluster containment plan'  coronavirus  ഗുജറാത്ത് സർക്കാർ  ഹോട്ട്‌സ്‌പോട്ട്  ഹോട്ട്‌സ്‌പോട്ടുകളിൽ നിയന്ത്രണ പദ്ധതി ആവിഷ്കരിച്ച ഗുജറാത്ത് സർക്കാർ  ഹോട്ട്‌സ്‌പോട്ടുകളിൽ നിയന്ത്രണ പദ്ധതി ആവിഷ്കരിച്ച ഗുജറാത്ത് സർക്കാർ  Gujarat govt adopts cluster containment plan in select COVID-19 hotspots  cluster containment  ക്ലസ്റ്റർ കണ്ടെയ്ൻമെന്‍റ് '
ആരോഗ്യവകുപ്പ്
author img

By

Published : Apr 7, 2020, 5:41 PM IST

അഹമ്മദാബാദ്: അഹമ്മദാബാദ്, ഭാവ് നഗർ, വഡോദര, സൂററ്റ് എന്നിവിടങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനെ തുടർന്ന് 'ക്ലസ്റ്റർ കണ്ടെയ്ൻമെന്‍റ് ' പദ്ധതി നടപ്പാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. 15 പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. കർമപദ്ധതി പ്രകാരം ലോക്ക് ഡൗണിന് ശേഷവും ഈ പ്രദേശങ്ങൾ പൂർണമായും അടച്ചിടുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. 15 പ്രദേശങ്ങളിൽ എട്ട് പ്രദേശങ്ങൾ അഹമ്മദാബാദിലും മൂന്നെണ്ണം സൂറത്തിലും വഡോദരയിലും ഭാവ്നഗറിലും രണ്ട് വീതവും സ്ഥിതിചെയ്യുന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഈ പ്രദേശങ്ങളിൽ നിന്ന് 39 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുക എന്നതാണ് കർമപദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ജയന്തി രവി പറഞ്ഞു. പ്രദേശങ്ങൾ അടയ്ക്കുന്നതിന് പുറമെ ആർക്കും അകത്തേക്കും പുറത്തേക്കും പോകാൻ കഴിയില്ല. മെച്ചപ്പെട്ട നിരീക്ഷണവും പരിശോധനയും ശുചിത്വവൽക്കരണവും പദ്ധതിയിൽ ഉൾപ്പെടുന്നു. കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവർക്കും ഹോട്ട്‌സ്‌പോട്ടുകളിലെ മറ്റ് താമസക്കാർക്കും ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കുകയും പരിശോധന വർധിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ മാസം നിസാമുദ്ദീൻ സഭയിൽ പങ്കെടുത്ത ചിലർ ഈ പതിനഞ്ച് ഹോട്ട്‌സ്‌പോട്ടുകളിലെ താനസക്കാരാണെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി അശ്വനി കുമാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.