ഗാന്ധി നഗർ: സംസ്ഥാനത്ത് 24 മണിക്കൂറിൽ 1,101 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികൾ 63,575 ആയി. 22 കൊവിഡ് മരണമാണ് ഗുജറാത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 2,487 ആയി. ഇന്ന് 805 രോഗികൾ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. നിലവിൽ 14,601 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും റിക്കവറി റേറ്റ് 73.16 ശതമാനമായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 46,587 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. 24 മണിക്കൂറിൽ 23,255 കൊവിഡ് പരിശോധനകൾ നടത്തിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഗുജറാത്തിൽ 24 മണിക്കൂറിൽ 1,101 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇതുവരെ 2,487 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.