ഗാന്ധിനഗർ: ഗുജറാത്തിലെ രണ്ട് സർക്കാർ ആശുപത്രികളിലായി ഡിസംബറിൽ ഇരുന്നൂറിനടുത്ത് കുഞ്ഞുങ്ങള്‍ മരിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നൽകാതെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. വഡോദരയിൽ നടന്ന ഒരു പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രൂപാനി. താൻ പങ്കെടുത്ത പരിപാടിയെക്കുറിച്ച് വ്യക്തമായി സംസാരിക്കുകയായിരുന്ന രൂപാനി സർക്കാർ ആശുപത്രികളിൽ മരിക്കുന്ന കുട്ടികളെക്കുറിച്ച് ഒരു റിപ്പോർട്ടർ ചോദ്യം ചോദിക്കാൻ തുടങ്ങിയയുടനെ പ്രസംഗം നിർത്തി. ചോദ്യം പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ തിടുക്കത്തിൽ രൂപാനി വേദി വിട്ടു. രാജ്കോട്ട് സിവിൽ ഹോസ്‌പിറ്റലിൽ 111 കുട്ടികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഡിസംബറിൽ അഹമ്മദാബാദ് സിവിൽ ഹോസ്‌പിറ്റലില്‍ ചികിത്സയ്ക്കിടെ 85 ശിശുക്കൾ മരിച്ചുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബറിൽ 455 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ 85 പേർ ചികിത്സയ്ക്കിടെ മരിച്ചുവെന്ന് അഹമ്മദാബാദ് സിവിൽ ഹോസ്‌പിറ്റൽ സൂപ്രണ്ട് ജി.എസ് റാത്തോഡ് പറഞ്ഞു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ 269 കുട്ടികൾ മരിച്ചതായി രാജ്കോട്ട് സിവിൽ ഹോസ്‌പിറ്റല്‍ മേധാവി മനീഷ് മേത്ത പറഞ്ഞു.
ശിശുമരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാതെ വിജയ് രൂപാനി - കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാതെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി
താൻ പങ്കെടുത്ത പരിപാടിയെക്കുറിച്ച് വ്യക്തമായി സംസാരിക്കുകയായിരുന്ന രൂപാനി സർക്കാർ ആശുപത്രികളിൽ മരിക്കുന്ന കുട്ടികളെക്കുറിച്ച് ഒരു റിപ്പോർട്ടർ ചോദ്യം ചോദിക്കാൻ തുടങ്ങിയ ഉടനെ പ്രസംഗം നിർത്തി. ചോദ്യം പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ തിടുക്കത്തിൽ രൂപാനി വേദി വിട്ടു

Conclusion: