വഡോദര: അപകടത്തിൽ കൈ-കാലുകൾ നഷ്ടപ്പെട്ട ശിവം സോളങ്കി പന്ത്രണ്ടാം ക്ലാസ് സംസ്ഥാന ബോർഡ് പരീക്ഷയ്ക്ക് നേടിയത് മിന്നുന്ന ജയം. പരിമിതികൾ ആത്മവിശ്വാസം കൊണ്ട് മറികടന്ന സോളാങ്കി 92 ശതമാനം മാർക്ക് നേടിയാണ് പരീക്ഷ ജയിച്ചത്. ഡോക്ടറാകാൻ ആണ് താൻ ആഗ്രഹിക്കുന്നതെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ മറ്റ് അനുബന്ധ സേവനങ്ങളിലൂടെ ജനങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഈ കൊച്ചുമിടുക്കൻ പറഞ്ഞു.
മാർക്ക് കുറഞ്ഞുപോയ വിദ്യാർഥികള്‍ കൂടുതൽ കഠിനാധ്വാനം ചെയ്യാനും ഭാവിയിൽ മികച്ച പ്രകടനം നടത്താനും സോളങ്കി പറഞ്ഞു. സോളങ്കിയുടെ പിതാവ് വഡോദര മുനിസിപ്പൽ കോർപ്പറേഷനിലെ ജോലിക്കാരനാണ്. സോളങ്കിക്ക് 12 വയസ്സുള്ളപ്പോളാണ് കൈ കാലുകൾ നഷ്ടമാകുന്നത്.