ഗാന്ധിനഗര്‍: ആശുപത്രിയിലെ ജൈവമാലിന്യം കുറക്കുന്നതിന് പുനരുപയോഗിക്കാവുന്ന പിപിഇ കിറ്റുകളുമായി ഗുജറാത്തിലെ ഷുവര്‍ സേഫ്റ്റി പ്രൈവറ്റ് ലിമിറ്റ് കമ്പനി. ഇത് നൂറ് ശതമാനവും സുരക്ഷിതമാണെന്ന് കമ്പനി ഉറപ്പ് നല്കുന്നു. വായുവിന്റെ തോത് അളക്കുന്നതുള്പ്പടെ നിരവധി സംവിധാനങ്ങള്‍ കിറ്റിനുള്ളിലുണ്ട്. വീണ്ടും ഉപയോഗിക്കാമെന്നുള്ളത് കൊണ്ട് മാലിന്യം കുറക്കുമെന്നും കമ്പനി ഉറപ്പ് നല്കുന്നു.
കേന്ദ്ര സര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും ഇന്ത്യന്‍ പ്രതിരോധസേനക്കും സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് തങ്ങളാണെന്നും ഇത് രാജ്യത്തെ പിപിഇ കിറ്റുകളുടെ ലഭ്യത കുറവ് പരിഹരിക്കമെന്നും കമ്പനിയുടെ മനേജിങ് ഡയറക്ടര്‍ എന്‍. ദാദ് പറഞ്ഞു.