ETV Bharat / bharat

ലോക്ക് ഡൗണ്‍; ഗുജറാത്തിൽ പൊലീസിനെ സഹായിക്കാൻ അര്‍ദ്ധസൈനികര്‍ - ലോക്ക്ഡൗൺ

അഹമ്മദാബാദ്, സൂററ്റ്, വഡോദര എന്നിവിടങ്ങളിലാണ് സൈന്യത്തെ വിന്യസിച്ചത്. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്, സെൻട്രൽ ഇൻഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയിൽ നിന്ന് രണ്ട് വീതവും സിആർ‌പി‌എഫിൽ നിന്നുള്ളവരുമാണ്‌ യൂണിറ്റിൽ ഉൾപ്പെടുന്നത്

gujarat paramilitary companies lockdown coronavirus outbreak COVID-19 ഗുജറാത്ത് അർദ്ധസൈനിക യൂണിറ്റ് ലോക്ക്ഡൗൺ സൂററ്റ്
ലോക്ക്ഡൗൺ: ഗുജറാത്തിൽ പൊലീസിനെ സഹായിക്കാൻ അഞ്ച് അർദ്ധസൈനിക യൂണിറ്റ്
author img

By

Published : Apr 12, 2020, 11:50 PM IST

ഗാന്ധിനഗർ: കൊവിഡ്‌ 19ന്‍റെ പശ്ചാത്തലത്തിലുളള ലോക്ക്‌ ഡൗൺ നിയന്ത്രണത്തിന്‍റെ ഭാഗമായി ഗൂജറാത്തിൽ അർദ്ധസൈനിക വിഭാഗത്തിന്‍റെ അഞ്ച്‌ യൂണിറ്റുകളെ വിന്യസിച്ചു. അഹമ്മദാബാദ്, സൂററ്റ്, വഡോദര എന്നിവിടങ്ങളിലാണ് സൈന്യത്തെ വിന്യസിച്ചത്. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്, സെൻട്രൽ ഇൻഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയിൽ നിന്ന് രണ്ട് വീതവും സിആർ‌പി‌എഫിൽ നിന്നുള്ളവരുമാണ്‌ ഈ യൂണിറ്റിൽ ഉൾപ്പെടുന്നത്. ഇതിൽ വനിതാ യൂണിറ്റ് അഹമ്മദാബാദിലാണ് വിന്യസിക്കുന്നത്. സംസ്ഥാന പൊലീസ് ഡയറക്‌ടർ ജനറൽ ശിവാനന്ദ്‌ ജൗ ആണ്‌ ഇത് സംബന്ധിച്ച ഉത്തരവ്‌ പുറത്തിറക്കിയത്.

അഹമ്മദാബാദിൽ ഇന്ന് പുതിയതായി ഒൻപത്‌ പേർക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ ലോക്ക് ഡൗണ്‍ സമയത്ത് പിടിച്ചെടുത്ത വാഹനങ്ങൾ മുഖ്യമന്ത്രി വിജയ് രൂപാനിയുടെ നിർദേശപ്രകാരം ഉടമകൾക്ക് തിരികെ നൽകുമെന്നും പൊലീസ്‌ മേധാവി പറഞ്ഞു. ഡ്രോൺ ഫുട്ടേജ് ഉപയോഗിച്ച് 496 പേർക്കെതിരെ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ 4,463 എഫ്‌ഐ‌ആറുകളാണ് ഇത്തരം ഫുട്ടേജുകൾ ഉപയോഗിച്ച്‌ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 9,920 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.