ഗാന്ധിനഗർ : സംസ്ഥാനത്ത് 54 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് ബാധിതരുടെ എണ്ണം 432 ആയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം. അഹമ്മദാബാദിൽ 31, വഡോദരയിൽ 18, ആനന്ദിൽ നിന്ന് മൂന്ന് , സൂറത്ത്, ഭാവ്നഗർ എന്നവിടങ്ങളിൽ നിന്നായി ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തതെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറഞ്ഞു. നിലവിൽ സംസ്ഥാനത്തുള്ള 379 ആക്‌ടിവ് കേസുകളിൽ 376 പേരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും എന്നാൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ജയന്തി രവി പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് 34 പേരാണ് രോഗം മാറി ആശുപത്രി വിട്ടത്.
ഗുജറാത്തിലെ കൊവിഡ് കേസുകൾ 432ലേക്ക് കടന്നു - ഗുജറാത്ത്
ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറഞ്ഞു.