അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ കാർ കനാലിൽ വീണ് മൂന്ന് പേർ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. സ്കോളർഷിപ്പ് പദ്ധതിക്കായി ഫോമുകൾ പൂരിപ്പിക്കുന്നതിന് നന്ദസൻ ഗ്രാമത്തിൽ നിന്ന് മെഹ്സാനയിലെ ടൗണിലേക്ക് എത്തിയവരാണ് അപകടത്തിൽ പെട്ടത്. മടങ്ങുന്നതിനിടെ കാർ ഡ്രൈവർക്ക് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് വാഹനം കരണ്ണഗറിനടുത്തുള്ള നർമദ കനാലിലേക്ക് വീഴുകയുമായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടിയെ പ്രദേശവാസികൾ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച അഗ്നിശമന സേനാംഗങ്ങൾ രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. അഞ്ചാമത്തെ വ്യക്തിക്കായി തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗുജറാത്തിൽ കാർ കനാലിൽ വീണ് മൂന്ന് പേർ മുങ്ങിമരിച്ചു - ഗുജറാത്തിൽ കാർ കനാലിൽ വീണു
സ്കോളർഷിപ്പ് പദ്ധതിക്കായി ഫോമുകൾ പൂരിപ്പിക്കുന്നതിന് നന്ദസൻ ഗ്രാമത്തിൽ നിന്ന് മെഹ്സാനയിലെ ടൗണിലേക്ക് എത്തിയവരാണ് അപകടത്തിൽ പെട്ടത്.
![ഗുജറാത്തിൽ കാർ കനാലിൽ വീണ് മൂന്ന് പേർ മുങ്ങിമരിച്ചു Guj: 3 drown, 1 missing after car falls into canal ഗുജറാത്തിൽ കാർ കനാലിൽ വീണ് മൂന്ന് പേർ മുങ്ങിമരിച്ചു ഗുജറാത്തിൽ കാർ കനാലിൽ വീണു car falls into canal](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9160582-1098-9160582-1602584918262.jpg?imwidth=3840)