ETV Bharat / bharat

വിവാഹത്തിന് മാസ്‌ക് ധരിക്കാതെ എത്തിയ വരന് 2,100 രൂപ പിഴ

വരനും 12 പേരും ഒരു വാഹനത്തിനുള്ളിൽ മാസ്‌ക് ധരിക്കാതെ ഇരുന്നതിനാണ് പിഴ ഈടാക്കിയത്.

വിവാഹം  മാസ്‌ക് ധരിച്ചില്ല  മാസ്‌ക്  ഇൻഡോര്‍  പിഴ  COVID-19  Groom fined  fined for not wearing mask  Indore
വിവാഹത്തിന് മാസ്‌ക് ധരിക്കാതെ എത്തിയ വരന് 2,100 രൂപ പിഴ
author img

By

Published : Jun 15, 2020, 8:42 PM IST

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോറില്‍ വിവാഹത്തിന് മാസ്‌ക് ധരിക്കാതെ എത്തിയ വരന് പിഴ ചുമത്തി. 2,100 രൂപയാണ് പിഴയായി ഈടാക്കിയത്. വിവാഹ ചടങ്ങിനെത്തിയ വരനും 12 പേരും മാസ്‌ക് ധരിക്കാതെ വാഹനത്തിനുള്ളില്‍ ഇരുന്നതായി മുനിസിപ്പല്‍ അധികൃതര്‍ കണ്ടെത്തി.

കൊവിഡ് വ്യാപനം കൂടുതലുള്ള ജില്ലയില്‍ ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ സദാ നിരീക്ഷിക്കുന്നുണ്ട്. ധർമേന്ദ്ര നിരാലെ എന്നയാൾക്കാണ് മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കിയത്. 12 പേര്‍ക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള അനുവാദം ഭരണകൂടം നല്‍കിയിട്ടുണ്ട്. എന്നാല്‍ 12 പേരും ഒരൊറ്റ വാഹനത്തിനുള്ളിൽ മാസ്‌ക് ധരിക്കാതെ ഇരുന്നതിനാണ് പിഴ ഈടാക്കിയതെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ വിവേക് ​​ഗാംഗ്രേഡ് പറഞ്ഞു. സാമൂഹിക അകലം പാലിക്കാത്തതിന് 1,100 രൂപയും മാസ്‌ക് ധരിക്കാത്തതിന് 1,000 രൂപയുമാണ് ഈടാക്കിയത്. ഇൻഡോറിൽ നിലവിൽ 4,069 കൊവിഡ് 19 കേസുകളാണുള്ളത്. 174 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.