ശ്രീനഗർ: ജമ്മുകശ്‌മീരിലെ ശ്രീനഗറില്‍ മാർക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാൾ മരിച്ചു. ആക്രമണത്തില്‍ 15 പേർക്ക് പരിക്കേറ്റു. ഹരി സിങ് ഹൈ മാർക്കറ്റിൽ ഉച്ചയ്ക്കാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമായിട്ടില്ല.