അഭയാർഥികളായി ഇന്ത്യയിൽ താമസിക്കുന്ന ഒരു ലക്ഷത്തിലധികം വരുന്ന തമിഴ് ശ്രീലങ്കക്കാർക്ക് പൗരത്വം നൽകണമെന്ന് ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കർ. വിവാദപരമായ ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കിയതിന് പിന്നാലെയാണ് ആത്മീയ ഗുരു അഭ്യര്‍ഥന നടത്തിയത്.
"കഴിഞ്ഞ 35 വർഷമായി അഭയാർഥികളായി ഈ രാജ്യത്ത് താമസിക്കുന്ന ഒരു ലക്ഷത്തിലധികം തമിഴ് ശ്രീലങ്കക്കാർക്ക് പൗരത്വം നൽകണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു". ശ്രീ ശ്രീ രവിശങ്കർ ട്വിറ്ററില്‍ കുറിച്ചു.
ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. വോട്ടെടുപ്പില്‍ പങ്കെടുത്തത് 391 പേരായിരുന്നു. ഇതില്‍ 311 പേര്‍ ബില്ലിനെ അനുകൂലിക്കുകയും 80 പേര്‍ ബില്ലിനെ എതിര്‍ക്കുകയും ചെയ്‌തിരുന്നു. പൗരത്വ ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും.