മുംബൈ: പൂനെയില്‍ കൊവിഡ് പരിശോധനാ നിരക്ക് കുറച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി അമിത് ദേശ്‌മുഖ്. ഐസിഎംആര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെന്നും സ്വകാര്യമേഖലയില്‍ കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബെയില്‍ കൊവിഡ് പരിശോധനാ നിരക്ക് 4000ത്തില്‍ നിന്ന് 2000മായി കുറച്ചിട്ടുണ്ട്. മുംബൈയ്‌ക്ക് സമാനമായി പൂനെയിലും പരിശോധനാ നിരക്ക് കുറക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് അമിത് ദേശ്‌മുഖ് വ്യക്തമാക്കി.
ജൂലയ് 15 മുതല്‍ മഹാരാഷ്‌ട്ര യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് പരീക്ഷകള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവിടെ തന്നെ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കണക്കുപ്രകാരം മഹാരാഷ്‌ട്രയില്‍ ഇതുവരെ 77,793 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2710 പേര്‍ ഇതുവരെ സംസ്ഥാനത്ത് മരിച്ചു.