ന്യൂഡൽഹി: ആഭ്യന്തര വിമാനക്കമ്പനികളുടെ പ്രവർത്തന ശേഷി 75 ശതമാനമായി ഉയർത്താൻ സർക്കാർ തീരുമാനം. മാർച്ച്-ഏപ്രിൽ വരെ യാത്രാ ബബിൾ ക്രമീകരണം തുടരുമെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. നിലവിൽ ആഭ്യന്തര വിമാനക്കമ്പനികൾ 65 ശതമാനം ശേഷിയിലാണ് പ്രവർത്തിക്കുന്നത്. വാക്സിൻ ലഭ്യമാകുന്നതിനെ ആശ്രയിച്ചിരിക്കും മറ്റ് തീരുമാനങ്ങൾ. വാക്സിൻ ലഭിച്ചുകഴിഞ്ഞാൽ രാജ്യങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളുമായുള്ള എയർ ബബിൾ ക്രമീകരണങ്ങളെക്കുറിച്ച് എയർ ഇന്ത്യ സിഎംഡി രാജീവ് ബൻസൽ വിശദീകരിച്ചു. നിലവിൽ 16 രാജ്യങ്ങളുമായി എയർ ബബിൾ ക്രമീകരണം ഉണ്ട്. യാത്രക്കാർക്ക് ബുക്കിംഗ് ചെയ്യുന്നതിനായി ഷെഡ്യൂൾ ഉണ്ട്. വന്ദേ ഭാരത് മിഷനു കീഴിൽ തിരിച്ചെത്തിയരുടെ എണ്ണം രണ്ട് ദശലക്ഷത്തിലധികമാണെന്നും അദ്ദേഹം പറഞ്ഞു.