ഹൈദരാബാദ്: തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അസിസ്റ്റന്‍റ് കമ്മീഷണറായി ജോലിചെയ്‌തുവരുന്ന ആനന്ദ് റെഡിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം ജയശങ്കർ ഭൂപാൽപള്ളി ജില്ലയിലെ വനമേഖലയിൽ നിന്നും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. വാറങ്കല്‍ ജില്ലയിലെ ഹനാംകൊണ്ട നഗരത്തിലാണ് സംഭവം. മാർച്ച് എഴാം തീയ്യതി മുതല്‍ ആനന്ദ് റെഡിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ ശിവകുമാർ റെഡി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ആനന്ദ് റെഡിയും മറ്റൊരാളും ഖമ്മത്തിൽ നിന്ന് വാറങ്കലിലേക്ക് ഭൂമി വാങ്ങാന്‍ എത്തി. തുടര്‍ന്ന് മറ്റ് അഞ്ചു പേരുടെ സഹായത്താല്‍ ആനന്ദ് റെഡിയെ കൊലപ്പെടുത്തി. മൃതദേഹം ജയശങ്കർ ഭൂപാൽപള്ളി ജില്ലയിലെ വനമേഖലയിൽ എറിഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹനാംകൊണ്ട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് കമ്മീഷണര്‍ ഡോ. രവീന്ദർ പറഞ്ഞു.
തെലുങ്കാനയില്‍ സർക്കാർ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
തൊഴില്‍ വകുപ്പില്‍ അസിസ്റ്റന്‍റ് കമ്മീഷണറായി ജോലിചെയ്‌തുവരുന്ന ആനന്ദ് റെഡിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു
ഹൈദരാബാദ്: തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അസിസ്റ്റന്‍റ് കമ്മീഷണറായി ജോലിചെയ്‌തുവരുന്ന ആനന്ദ് റെഡിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം ജയശങ്കർ ഭൂപാൽപള്ളി ജില്ലയിലെ വനമേഖലയിൽ നിന്നും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. വാറങ്കല്‍ ജില്ലയിലെ ഹനാംകൊണ്ട നഗരത്തിലാണ് സംഭവം. മാർച്ച് എഴാം തീയ്യതി മുതല്‍ ആനന്ദ് റെഡിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ ശിവകുമാർ റെഡി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ആനന്ദ് റെഡിയും മറ്റൊരാളും ഖമ്മത്തിൽ നിന്ന് വാറങ്കലിലേക്ക് ഭൂമി വാങ്ങാന്‍ എത്തി. തുടര്‍ന്ന് മറ്റ് അഞ്ചു പേരുടെ സഹായത്താല്‍ ആനന്ദ് റെഡിയെ കൊലപ്പെടുത്തി. മൃതദേഹം ജയശങ്കർ ഭൂപാൽപള്ളി ജില്ലയിലെ വനമേഖലയിൽ എറിഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹനാംകൊണ്ട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് കമ്മീഷണര്‍ ഡോ. രവീന്ദർ പറഞ്ഞു.
TAGGED:
latest hyderabad