കൊൽക്കത്ത: കൊവിഡ് 19 രോഗികൾക്ക് ചികിത്സ നൽകുന്നതിനും നീരീക്ഷിക്കുന്നതിനുമായി നഗരത്തിലെ അഞ്ച് കൊവിഡ് ആശുപത്രികളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ്. ടീം അംഗങ്ങൾ ആശുപത്രികൾ പതിവായി സന്ദർശിച്ച് റിപ്പോർട്ടുകൾ അയക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിൽ പറയുന്നു.
വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ലഭ്യമല്ലാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അറിയിക്കുന്നതിനായി വകുപ്പ് പ്രത്യേക ഹെൽപ്പ് ലൈനും രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന ഫീഡ്‌ബാക്കുകളും നിർദേശങ്ങളും ഉചിതമായ പരിഹാര നടപടികളും സംസ്ഥാന സർക്കാർ കൃത്യമായി രേഖപ്പെടുത്തുകയും നടപടിയെടുക്കുകയും ചെയ്യും. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്താനായി ഒരു പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്.