ഡൽഹി : ചൈനീസ് ആക്രമണത്തിന് കീഴടങ്ങിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാദത്തെ എതിർത്ത് കേന്ദ്രം. പ്രധാനമന്ത്രിയുടെ പരാമർശത്തിന് തെറ്റായ വ്യാഖ്യാനം നൽകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ധീരരായ സൈനികർ അതിർത്തികൾ സംരക്ഷിക്കുമ്പോള്‍ അവരുടെ മനോവീര്യം കുറക്കാൻ അനാവശ്യ വിവാദം സൃഷ്ടിക്കുന്നത് നിർഭാഗ്യകരമാണ് എന്നും കേന്ദ്രം വ്യക്തമാക്കി.
ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് കടന്നിട്ടില്ലെന്ന് വെള്ളിയാഴ്ച നടന്ന സർവകക്ഷി യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. നിയന്ത്രണ രേഖ ലംഘിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ മറുപടി നൽകുമെന്നും ചൈനയുടെ ഏകപക്ഷീയമായ കടന്നുകയറ്റം ഈ സർക്കാർ അനുവദിക്കില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു.