ETV Bharat / bharat

ഭർത്താവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ചെന്നൈ സ്വദേശിനി - ഭർത്താവിന്‍റെ മൃതദേഹം

തമിഴ്‌നാട്‌ കല്ലകുരിചിക്കടുത്തുള്ള കാനൻഗൂർ സ്വദേശി ബാലചന്ദ്രര്‍

തമിഴ്‌നാട്‌ വാർത്ത  tamilnadu news  ചെന്നൈ സ്വദേശിനി  ഭർത്താവിന്‍റെ മൃതദേഹം  Wife's tearful plea
ഭർത്താവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി‌ ചെന്നൈ സ്വദേശിനി
author img

By

Published : Apr 28, 2020, 11:24 AM IST

ചെന്നൈ: അബുദബിയിൽ മരിച്ച ഭർത്താവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്‌ സ്വദേശിനി നന്ദിനി. തമിഴ്‌നാട്‌ കല്ലകുരിചിക്കടുത്തുള്ള കാനൻഗൂർ സ്വദേശി ബാലചന്ദ്രറിനെ‌ (44) അബുദബിയിൽ സംശയാസ്‌പദമായി നിലയില്‍ രണ്ടാഴ്ച മുമ്പാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌. 16 വർഷമായി അബുദബിയിലെ അൽ ഖുദ്ര ഫെസിലിറ്റീസ് എന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തു വരുകയായിരുന്നു ബാലചന്ദ്രര്‍. ആറ്‌ മാസമായി കമ്പനിയിൽ നിന്ന്‌ ശമ്പളം ലഭിക്കുന്നില്ലെന്നും കൊവിഡ്‌ പശ്ചാത്തലത്തിലും കമ്പനി അധികൃതർ പണിയെടുക്കാൻ നിർബന്ധിക്കുകയാണെന്നും ബാലചന്ദ്രര്‍ ഭാര്യയോട്‌ പറഞ്ഞിരുന്നു.

ഭർത്താവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി‌ ചെന്നൈ സ്വദേശിനി

ബാലചന്ദ്രറിന്‍റെ മരണം കൊവിഡ്‌ ബാധിച്ചാണെന്നാണ്‌ കമ്പനി അധികൃതർ കുടുംബത്തെ അറിയിച്ചിരുന്നത്‌. അതേസമയം കൊലപാതകമാണെന്ന്‌ ഉറച്ച്‌ വിശ്വസിക്കുകയാണ്‌ ഭാര്യയും രണ്ട്‌ മക്കളുമടങ്ങിയ ബാലചന്ദ്രറിന്‍റെ കുടുംബം. ഭർത്താവിന്‍റെ മരണം കൊലപാതകമാണെന്നും കമ്പനിയുമായി ബന്ധപ്പെടുന്നതിനും ഇക്കാര്യം അന്വേഷിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായിക്കണമെന്നും ആവശ്യപ്പെട്ട്‌ രംഗത്തെത്തിയിരിക്കുകയാണ്‌ ഭാര്യ നന്ദിനി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.