ഒരേ സമയം 16 പേർക്ക് എച്ച്ഡി വീഡിയോ കോൺഫറൻസിങ് സംവിധാനമൊരുക്കി ഗൂഗിൾ മീറ്റ്. കൊവിഡ് പശ്ചാത്തലത്തിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻവർധനവാണ് ഗൂഗിൾ മീറ്റിന് ഉണ്ടായത്.
മുമ്പ് ഗൂഗിൾ മീറ്റിൽ ഒരു സമയം നാല് പങ്കാളികളെ മാത്രമേ പരസ്പരം കാണാൻ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ സവിശേഷത ഉപയോഗിച്ച് 16 പേരുമായി മീറ്റിങ് നടത്താം. പുതിയ സംവിധാനം ഏപ്രിൽ അവസാനത്തോടെ ആഗോളതലത്തിൽ എല്ലാ ഗൂഗിൾ മീറ്റ് ഉപയോക്താക്കൾക്കും ലഭ്യമാകും.