ETV Bharat / bharat

ഉത്തർപ്രദേശിൽ ചരക്ക് ട്രെയിൻ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു - ഫിറോസാബാദ്

ഫിറോസാബാദിൽ നിന്നും ഷിക്കോഹാബാദിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിനിന്‍റെ മൂന്ന് ബോഗികൾ പാളം തെറ്റി

oods train derails  Train derails in UP  ചരക്ക് ട്രെയിൻ  ട്രെയിൻ പാളം തെറ്റി  ഗതാഗതം തടസപ്പെട്ടു  ഫിറോസാബാദ്  Firozabad
ഉത്തർപ്രദേശിൽ ചരക്ക് ട്രെയിൻ പാളം തെറ്റി; ഗതാഗതം തടസപ്പെട്ടു
author img

By

Published : Jun 14, 2020, 10:36 AM IST

ലഖ്‌നൗ: ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഫിറോസാബാദിലെ റെയിൽവെ സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം ചരക്ക് ട്രെയിനിന്‍റെ മൂന്ന് ബോഗികൾ പാളം തെറ്റിയത്. ഏതാനും മണിക്കൂറുകൾ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഡൽഹി-ഹൗറ റൂട്ടിൽ ഓടുന്ന ഏകദേശം 12 ട്രെയിൻ സർവീസുകളെ അപകടം ബാധിച്ചു. സംഭവത്തിൽ ആളപായം ഉണ്ടായിട്ടില്ല. ട്രെയിൻ ഗതാഗതം പൂർണമായും പുനസ്ഥാപിച്ചതായി നോർത്ത് സെൻട്രൽ റെയിൽവെ സ്റ്റേഷൻ ഉദ്യോഗസ്ഥൻ അജിത് കുമാർ സിംഗ് അറിയിച്ചു. ഫിറോസാബാദിൽ നിന്നും ഷിക്കോഹാബാദിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിനാണ് അപകടത്തിൽപെട്ടത്. സംഭവത്തെ തുടർന്ന് ജോധ്പൂർ-ഹൗറ എക്‌സ്പ്രസ്, ഗോംതി എക്‌സ്‌പ്രസ്, ബിഹാർ സമ്പർക്ക് ക്രാന്തി എന്നീ ട്രെയിൻ സർവീസുകള്‍ വൈകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.