ETV Bharat / bharat

ചരിത്ര നിമിഷം,പുതുയുഗത്തിന്‍റെ തുടക്കമെന്ന് അമിത് ഷാ - അയോധ്യ

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമിത് ഷാ, ട്വിറ്ററിലൂടെയാണ് പ്രതികരണമറിയിച്ചത്.

Golden chapter in history of India: HM Shah on consecration of Ram temple  ram temple construction  അമിത് ഷാ  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  ഭൂമി പൂജ വാർത്തകൾ  രാമക്ഷേത്ര നിർമ്മാണം വാർത്തകൾ  അയോധ്യ  Ayodhya
ചരിത്ര നിമിഷം,പുതുയുഗത്തിന്‍റെ തുടക്കം; അമിത് ഷാ
author img

By

Published : Aug 5, 2020, 5:36 PM IST

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ച ഭൂമി പൂജ ചടങ്ങിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ യുഗത്തിന്‍റെ തുടക്കമെന്നാണ് അമിത് ഷായുടെ പ്രതികരണം. "ഇന്ത്യക്ക് ഇന്ന് ചരിത്രപരവും അഭിമാനകരവുമായ ദിനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടിരിക്കുന്നു. ഇന്ത്യൻ സംസ്കാരത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു. ഇന്ത്യൻ ജനത പുതിയൊരു യുഗത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു", അമിത് ഷാ പറഞ്ഞു.കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമിത് ഷാ, ട്വിറ്ററിലൂടെയാണ് പ്രതികരണമറിയിച്ചത്.

Golden chapter in history of India: HM Shah on consecration of Ram temple  ram temple construction  അമിത് ഷാ  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ചരിത്ര നിമിഷം,പുതുയുഗത്തിന്‍റെ തുടക്കം; അമിത് ഷാ

"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് രാമക്ഷേത്ര നിര്‍മാണം സാധ്യമാകുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെയും മൂല്യത്തെയും സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അയോധ്യയിലെ രാമക്ഷേത്രം ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ വിശ്വാസത്തിന്‍റെ അടയാളമാണ്", അമിത് ഷാ പറഞ്ഞു.

ക്ഷേത്ര നിർമ്മാണത്തോടെ രാമജന്മ ഭൂമിപൂര്‍ണശോഭയോടെ ലോകത്തില്‍ വീണ്ടും ഉദിച്ചയരും. മതവും വികസനവും കൂടിച്ചേരുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കൂട്ടുമെന്നും ഷാ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.