ചെന്നൈ: തൃച്ചി വിമാനത്താവളത്തിൽ നിന്ന് 1,128 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബൈയിൽ നിന്ന് തൃച്ചി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഏകദേശം 56,61,432 രൂപ വിലമതിക്കുന്ന സ്വർണമാണിത്. ജീൻസിലും അടിവസ്ത്രത്തിലുമായാണ് സ്വർണം ഒളിപ്പിച്ച് കടത്തിയത് .
ബുധനാഴ്ച സമാനമായ ഒരു സംഭവത്തിൽ 59 ലക്ഷം രൂപ വിലമതിക്കുന്ന 1.15 കിലോഗ്രാം സ്വർണം ചെന്നൈ എയർ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.